• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 26, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാമുകനെ കാണുന്നതിൽ നിന്ന് തടഞ്ഞതിൽ ദേഷ്യം; സ്വന്തം അമ്മയുടെ ചായയിൽ വിഷം കലര്‍ത്തി പതിനാറുകാരി

by Web Desk 06 - News Kerala 24
October 8, 2023 : 8:02 pm
in India, News
0
A A
0
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ലഖ്നൗ: അമ്മയ്ക്ക് ചായയില്‍ വിഷം കലര്‍ത്തി നൽകി പതിനാറുകാരി. റായ്ബറേലിയിൽ വെള്ളിയാഴ്ചയാണ് സംഭവം. കാമുകനുമായുള്ള കുട്ടിയുടെ ബന്ധത്തെ അമ്മ എതിര്‍ക്കുകയും  ആൺകുട്ടിയെ കാണുന്നതിൽ നിന്ന് തടയുകയും ചെയ്തിരുന്നു. ഇതിന്‍റെ ദേഷ്യത്തിനാണ് വിഷം ചേര്‍ത്ത ചായ നല്‍കിയത്. എന്നാൽ ചായ കുടിച്ച് അമ്മ ബോധരഹിതയായപ്പോൾ പെൺകുട്ടി പരിഭ്രാന്തരായി അയൽവാസികളുടെ സഹായം തേടുകയായിരുന്നു.

സംഗീത യാദവ് (48) എന്ന സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. കാമുകനെ കൊണ്ടാണ് പെണ്‍കുട്ടി വിഷം വാങ്ങിയത്. പെൺകുട്ടിക്കും കാമുകനുമെതിരെ ഐപിസി സെക്ഷൻ 328 പ്രകാരം കേസെടുത്തതായി റായ്ബറേലി എസ്പി അലോക് പ്രിയദർശിനി പറഞ്ഞു. പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍, ആണ്‍കുട്ടി ഒളിവിലാണ്.

പെണ്‍കുട്ടിയുടെ പിതാവ് മറ്റൊരു ജില്ലയിലാണ് ജോലി ചെയ്യുന്നത്. പെണ്‍കുട്ടിയും അമ്മയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പെൺകുട്ടിക്ക് അതേ ഗ്രാമത്തിൽ താമസിക്കുന്ന ഒരു ആൺകുട്ടിയുമായി പ്രണയബന്ധമുണ്ടായിരുന്നു. ആൺകുട്ടി കാണുന്നതിനെ എതിർത്തതിനാൽ അമ്മയുമായി പെൺകുട്ടി  പതിവായി വഴക്കിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആൺകുട്ടിയുമായി കണ്ടുമുട്ടുന്നത് നിർത്തണമെന്ന് സംഗീത മകൾക്ക് മുന്നറിയിപ്പ് നൽകി. അല്ലെങ്കിൽ പെണ്‍കുട്ടിയെ പൂട്ടിയിടുമെന്നും സംഗീത പറഞ്ഞു. ഇതില്‍ ദേഷ്യം വന്നാണ് പെണ്‍കുട്ടി അമ്മയ്ക്ക് വിഷം കൊടുത്തതതെന്ന് എസ്എച്ച്ഒ പറഞ്ഞു. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയെടുത്ത ശേഷം പെൺകുട്ടിക്കും കാമുകനുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

അതേസമയം, പഞ്ചാബിലെ ജലന്ധറില്‍ ദാരിദ്ര്യത്തെതുടര്‍ന്ന് രക്ഷിതാക്കള്‍ മൂന്ന് പെണ്‍കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. വിഷം ഉള്ളില്‍ചെന്ന് ബോധം നഷ്ടപ്പെട്ട കുട്ടികളെ പിന്നീട്  ഇരുമ്പ് പെട്ടിയിലാക്കി പൂട്ടുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജലന്ധറിൽ ഒമ്പത്, ഏഴ്, നാല് വയസുള്ള മൂന്നു സഹോദരിമാരുടെ മൃതദേഹം പെട്ടിക്കുള്ളിൽ കണ്ടെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുദ്ധ മേഖലയിൽ അകപ്പെട്ട 27 ഇന്ത്യക്കാർ അതിർത്തി കടന്നു, എയർ ഇന്ത്യ ജീവനക്കാരെയും ഒഴിപ്പിച്ചു

Next Post

ഹിസ്ബുല്ലയ്‌ക്ക് ഇസ്രായേലിന്‍റെ മുന്നറിയിപ്പ്, ‘ഹമാസുമായുള്ള യുദ്ധത്തിൽ ഇടപെട്ടാൽ കനത്ത തിരിച്ചടിയുണ്ടാകും’

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പാലസ്തീനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് എംബസി; ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാനും ഹെല്‍പ് ലൈന്‍ നമ്പര്‍

ഹിസ്ബുല്ലയ്‌ക്ക് ഇസ്രായേലിന്‍റെ മുന്നറിയിപ്പ്, 'ഹമാസുമായുള്ള യുദ്ധത്തിൽ ഇടപെട്ടാൽ കനത്ത തിരിച്ചടിയുണ്ടാകും'

‘നിയമവ്യവസ്ഥയും ജുഡീഷ്യൽ നടപടികളും അട്ടിമറിക്കുന്നത് അനുവദിക്കാനാവില്ല’; ജയറാം രമേശ്

ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ്

ഇസ്രായേൽ-പലസ്തീൻ സാഹചര്യം നേരിട്ട് നിരീക്ഷിച്ച് പ്രധാനമന്ത്രി, വ്യോമ-നാവിക സേനകൾക്ക് ‘തയ്യാറെടുപ്പ്’ നിർദ്ദേശം

ഇസ്രായേൽ-പലസ്തീൻ സാഹചര്യം നേരിട്ട് നിരീക്ഷിച്ച് പ്രധാനമന്ത്രി, വ്യോമ-നാവിക സേനകൾക്ക് 'തയ്യാറെടുപ്പ്' നിർദ്ദേശം

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

20 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം തോടിന്‍റെ കരയില്‍; സംഭവം പെരുമ്പാവൂരിൽ, അന്വേഷണം

വേനൽ വലയ്ക്കുന്നു ഒപ്പം അരനൂറ്റാണ്ട് പഴക്കമുള്ള ഡ്രെസ് കോഡും; ഭേദഗതി ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസര്‍മാർ

പ്രായപൂർത്തിയാകാത്ത മകളെ 3 വർഷത്തോളം പീഡിപ്പിച്ചു, ഗർഭിണിയാക്കി; പിതാവിനെ തൂക്കാൻ വിധിച്ച് കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021