• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റോയിയുടെ വഴിവിട്ട താൽപര്യം അറിഞ്ഞു ; 13 ലക്ഷം തിരികെ നൽകാതിരിക്കാൻ ‘കെണി’

by Web Desk 04 - News Kerala 24
April 18, 2022 : 7:20 am
in Kerala, News
Reading Time: 1 min read
0
A A
0
റോയിയുടെ വഴിവിട്ട താൽപര്യം അറിഞ്ഞു ; 13 ലക്ഷം തിരികെ നൽകാതിരിക്കാൻ ‘കെണി’

കൊച്ചി: ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജെ.വയലാറ്റ് ഒന്നാം പ്രതിയായ പോക്സോ കേസിന്റെ ആസൂത്രക മൂന്നാം പ്രതിയും കോഴിക്കോട്ടെ സ്വകാര്യ സംരംഭകയുമായ അഞ്ജലി റിമ ദേവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പോക്സോ കേസിലെ പരാതിക്കാരിയായ അമ്മയോടും മകളോടും കടം വാങ്ങിയിരുന്ന 13 ലക്ഷം കൂപ തിരികെ കൊടുക്കാതിരിക്കാൻ അഞ്ജലി ഒരുക്കിയ കെണിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അകപ്പെടുകയായിരുന്നു.

റോയ് കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു അഞ്ജലിയുടെ ഗൂഢലക്ഷ്യം. അഞ്ജലിയുടെ ഈ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നാണ് റോയിയുടെ മൊഴി. മിസ് കേരള മുൻ ജേതാക്കളായ മോ‍ഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ റോയിയുടെ കൂട്ടുപ്രതിയായ സൈജു എം. തങ്കച്ചനാണ് പോക്സോ കേസിലെ രണ്ടാം പ്രതി. സൈ‍ജു വഴിയാണ് റോയിയുടെ വഴിവിട്ട താൽപര്യങ്ങളെ കുറിച്ച് അഞ്ജലി അറിയുന്നത്. ഇവർ ഇരുവരും ചേർന്ന് ഒരുക്കിയ കെണിയിൽ പെൺകുട്ടിയും അമ്മയും അകപ്പെടുകയായിരുന്നു.

ഫാഷൻ രംഗത്ത് മികച്ച തൊഴിൽ അവസരം ഒരുക്കാൻ കഴിയുന്ന കൊച്ചിയിലെ സംരംഭകൻ എന്ന നിലയിലാണ് അഞ്ജലി പെൺകുട്ടിക്കും അമ്മയ്ക്കും റോയിയെ പരിചയപ്പെടുത്തിയത്. പോക്സോ കേസിനു പുറമേ അഞ്ജലിക്കും സൈജുവിനും എതിരെ മനുഷ്യക്കടത്ത് കേസും പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫാഷൻ രംഗത്തെ മികച്ച തൊഴിലവസരം വാഗ്ദാനം ചെയ്തു ഒട്ടേറെ പെൺകുട്ടികളെ അഞ്ജലി കൊച്ചിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരുന്നു. അപമാനം കാരണമാണ് പലരും പരാതി നൽകാൻ തയാറാകാത്തത്.

കേസിലെ 3 പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചെങ്കിലും ഈ ആഴ്ച തന്നെ കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനു വഴിയൊരുക്കിയ സംഭവം നടന്നത്. അത് കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് മോഡലുകൾ കൊല്ലപ്പെട്ട കേസുണ്ടായത്. ഇതേത്തുടർന്നു റോയിയും സൈജുവും നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ നശിപ്പിച്ചതിനാൽ പോക്സോ കേസിന്റെ ഡിജിറ്റൽ തെളിവുകളും ഇതിനൊപ്പം നഷ്ടമായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശൂരിലും എറണാകുളത്തും ട്രാക്ക് അറ്റകുറ്റപ്പണി ; മേയ് ഒന്നുവരെ ട്രെയിൻ ഗതാഗത നിയന്ത്രണം

Next Post

ശിവസേന എംഎൽഎയുടെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശിവസേന എംഎൽഎയുടെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ

ശിവസേന എംഎൽഎയുടെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ

ഇന്ധന വിലവര്‍ധനവ് : ദില്ലിയില്‍ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്; ഒരു വിഭാഗം അനിശ്ചിതകാല സമരത്തിലേക്ക്

ഇന്ധന വിലവര്‍ധനവ് : ദില്ലിയില്‍ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്; ഒരു വിഭാഗം അനിശ്ചിതകാല സമരത്തിലേക്ക്

അംഗത്വ വിതരണ പാളിച്ച: കോൺഗ്രസ് ചർച്ച ഇന്ന്; കെ.വി. തോമസിന് ക്ഷണമില്ല

അംഗത്വ വിതരണ പാളിച്ച: കോൺഗ്രസ് ചർച്ച ഇന്ന്; കെ.വി. തോമസിന് ക്ഷണമില്ല

സുബൈർ കൊല്ലപ്പെട്ട കേസിൽ 4 പേർ പൊലീസ് കസ്റ്റഡിയിൽ; ഇന്നു സർവകക്ഷിയോഗം

സുബൈർ കൊല്ലപ്പെട്ട കേസിൽ 4 പേർ പൊലീസ് കസ്റ്റഡിയിൽ; ഇന്നു സർവകക്ഷിയോഗം

കെഎഎസിലേക്ക് കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തും

കെഎഎസിലേക്ക് കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021