ദില്ലി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ ദിസ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി. അസം മുന്‍ അധ്യക്ഷ അങ്കിത ദത്തയാണ് പരാതി നല്‍കിയത്. ആറ് മാസമായി ബി വി ശ്രീനിവാസ് മാനസികമായി ഉപദ്രവിക്കുകയും വിവേചനം കാണിക്കുകയും ചെയ്യുന്നു എന്ന് അങ്കിത ആരോപിച്ചിരുന്നു. അസം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
കഴിഞ്ഞ ആറുമാസമായി ബി.വി.ശ്രീനിവാസ് മാനസികമായി ഉപദ്രവിക്കുകയും വിവേചനം കാണിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പുറമെ സെക്രട്ടറി ഇന്‍ ചാര്‍ജ് വര്ധന് യാദവിനെതിരെയും ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് അസം അധ്യക്ഷ അങ്കിത ദത്താണ് രംഗത്തെത്തിയത്. നേതൃത്വത്തിന് നിരവധി തവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഇല്ലെന്നും അങ്കിത ദത്ത ട്വീറ്റ് ചെയ്തു.