വാഷിങ്ടന്‍ : യുഎസില്‍ വാക്സീന് വിരുദ്ധ പ്രചാരണം നടത്തിയ കലിഫോര്‍ണിയയില്‍ നിന്നുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും അഭിഭാഷകയുമായ കെല്ലി ഏണ്‍ബി (46) കോവിഡ് ബാധിച്ചു മരിച്ചു. വാക്സീന് നിര്‍ബന്ധമാക്കുന്നതിനെതിരെ റാലിക്ക് ഫെയ്സ്ബുക്കിലൂടെ ആഹ്വാനം ചെയ്ത് ഒരു മാസത്തിനകമാണു മരണം. കെല്ലി വാക്സീന് സ്വീകരിച്ചിരുന്നില്ലെന്നു ഭര്‍ത്താവ് അക്സെല്‍ ഏണ്‍ബി പറഞ്ഞു.