• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഒമിക്രോണിന് തീവ്രത കുറവ് ; എന്നാല്‍ അലംഭാവം പാടില്ലെന്ന് ഡോ. ഫൗച്ചി

by Web Desk 01 - News Kerala 24
January 8, 2022 : 12:26 pm
in News, World
Reading Time: 1 min read
0
A A
0
ഒമിക്രോണിന് തീവ്രത കുറവ് ; എന്നാല്‍ അലംഭാവം പാടില്ലെന്ന് ഡോ. ഫൗച്ചി

അമേരിക്ക : വ്യാപനശേഷി കൂടിയതാണെങ്കിലും ഒമിക്രോണ്‍ കോവിഡ് വകഭേദം മൂലമുള്ള അണുബാധയുടെ തീവ്രത കുറവാണെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് അലംഭാവത്തിന് കാരണമാകരുതെന്ന് അമേരിക്കയിലെ പകര്‍ച്ചവ്യാധി വിദഗ്ധനും അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ആരോഗ്യ ഉപദേഷ്ടാവുമായ ഡോ. ആന്‍റണി ഫൗച്ചി മുന്നറിയിപ്പ് നല്‍കി.ദക്ഷിണാഫ്രിക്ക, യുകെ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള പഠനങ്ങളുടെ വെളിച്ചത്തില്‍ ഒമിക്രോണ്‍ തീവ്രത കുറഞ്ഞ വകഭേദമാണെന്ന അനുമാനം ഡോ. ഫൗച്ചി പങ്കുവെയ്ക്കുന്നു. ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളെ അപേക്ഷിച്ച് ആശുപത്രി പ്രവേശനങ്ങളും ഓക്സിജന്‍ ആവശ്യകതയും മരണവും കടുത്ത ലക്ഷണങ്ങളും ഒമിക്രോണിന് കുറവാണ്. ഒമിക്രോണ്‍ ശ്വാസകോശത്തിന് കാര്യമായ ക്ഷതമേല്‍പ്പിക്കുന്നില്ലെന്ന് എലികളില്‍ നടത്തിയ ഗവേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു.

എന്നാല്‍ ഒമിക്രോണിന്‍റെ രോഗതീവ്രതയെ കുറിച്ച് വിവിധ രാജ്യങ്ങളിലെ സമഗ്ര പഠനത്തിന്‍റെ അടിസ്ഥാനത്തിലുള്ള കൂടുതല്‍ ആധികാരികമായ വിലയിരുത്തല്‍ ആവശ്യമാണെന്ന് ഡോ. ഫൗച്ചി പറഞ്ഞു. തീവ്രത കുറവാണെങ്കിലും കൂടുതല്‍ ആളുകളിലേക്ക് രോഗം പടരുന്നത് ആരോഗ്യ സംവിധാനങ്ങളെ സമ്മര്‍ദത്തിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റര്‍ ഡോസുകള്‍ ഒമിക്രോണിനെതിരെയുള്ള വാക്സീന്‍ സംരക്ഷണം സുശക്തമാക്കുമെന്നും ഡോ. ഫൗച്ചി അഭിപ്രായപ്പെട്ടു. ഡെല്‍റ്റയെ അപേക്ഷിച്ച് കുട്ടികളിലും തീവ്രത കുറവാണെങ്കിലും കൂടുതല്‍ കുട്ടികളെയും വാക്സീന്‍ എടുക്കാത്ത ജനവിഭാഗങ്ങളെയും ആശുപത്രിയിലാക്കാന്‍ ഒമിക്രോണിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും ഫൈസര്‍-ബയോഎന്‍ടെക് കോവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണമെന്ന് അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ശുപാര്‍ശ ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് ; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

Next Post

മാഞ്ഞാലിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് രണ്ട് റൂട്ടിൽ സർവീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാഞ്ഞാലിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് രണ്ട് റൂട്ടിൽ സർവീസ്

മാഞ്ഞാലിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് രണ്ട് റൂട്ടിൽ സർവീസ്

സംവിധായകന്‍ പ്രിയദര്‍ശന് കോവിഡ് സ്ഥിരീകരിച്ചു

സംവിധായകന്‍ പ്രിയദര്‍ശന് കോവിഡ് സ്ഥിരീകരിച്ചു

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പരാതി ; ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പരാതി ; ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍

നാല് കുട്ടികള്‍ വീട് വിട്ടിറങ്ങി ; വട്ടംകറങ്ങി പോലീസും നാട്ടുകാരും ; രാത്രി മുഴുവന്‍ തെരച്ചില്‍

നാല് കുട്ടികള്‍ വീട് വിട്ടിറങ്ങി ; വട്ടംകറങ്ങി പോലീസും നാട്ടുകാരും ; രാത്രി മുഴുവന്‍ തെരച്ചില്‍

നെയ്യാറ്റിൻകരയിൽ വീണ്ടും ഗുണ്ടാ ആക്രമണം ; പിന്നിൽ ഡാൻസർ വിഷ്ണുവെന്ന് സൂചന

നെയ്യാറ്റിൻകരയിൽ വീണ്ടും ഗുണ്ടാ ആക്രമണം ; പിന്നിൽ ഡാൻസർ വിഷ്ണുവെന്ന് സൂചന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021