തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും യാത്രാ നിയന്ത്രണങ്ങളെ സംബന്ധിച്ച് കെഎസ്ആര്‍ടിസി ആലോചിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കോവിഡ് അവലോകനയോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കും. യാത്രാസൗകര്യം ഒരുക്കാന്‍ കെഎസ്ആര്‍ടിസി ബാധ്യസ്ഥമെന്നും മന്ത്രി പറഞ്ഞു. കോവിഡും ഒമിക്രോണും കുതിച്ചുയര്‍ന്നതോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. സ്കൂളുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു.