• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘പേര് വന്ദന, റിട്ട. എസ്പിയുടെ മകൾ, ചാറ്റിംഗിൽ മിടുക്കി’; തട്ടിയത് ലക്ഷങ്ങൾ, കൊച്ചിയിൽ പിടിയിലായത് 41കാരന്‍

by Web Desk 06 - News Kerala 24
January 11, 2024 : 11:41 am
in Kerala, News
0
A A
0
‘പേര് വന്ദന, റിട്ട. എസ്പിയുടെ മകൾ, ചാറ്റിംഗിൽ മിടുക്കി’; തട്ടിയത് ലക്ഷങ്ങൾ, കൊച്ചിയിൽ പിടിയിലായത് 41കാരന്‍

പത്തനംതിട്ട: സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ സൃഷ്ടിച്ച് ആളുകളുമായി ബന്ധം സ്ഥാപിച്ച് പണം തട്ടിയെടുക്കുന്ന ഒരാളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാറശ്ശാല, തച്ചൻവിള, പ്രായർക്കൽ വിളവീട്ടിൽ സതീഷ് ജപകുമാർ 41 ആണ് അറസ്റ്റിലായത്. കോഴഞ്ചേരി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. പല ആവശ്യങ്ങൾക്കായി 23 ലക്ഷം രൂപയാണ് സതീഷ് യുവാവിൽ നിന്നും തട്ടിയത്. 2019ൽ ഫേസ്ബുക്കിൽ വ്യാജ അക്കൌണ്ടിലൂടെ യുവാവിനെ തട്ടിപ്പുകാരൻ കെണിയിലാക്കിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പരാതിക്കാരനായ യുവാവിന് വന്ദന കൃഷ്ണ എന്ന അക്കൌണ്ടിൽ നിന്നും ഒരു റിക്വസ്റ്റ് വന്നു. ഫേസ്ബുക്കിൽ സുഹൃത്തുക്കളായതോടെ പിന്നാലെ ചാറ്റിംഗും തുടങ്ങി. വന്ദന കൃഷ്ണ എന്നാണ് പേരെന്നും തനിക്ക്  സംസാരശേഷിയില്ലെന്നും പറഞ്ഞാണ് തട്ടിപ്പുകാരൻ യുവാവുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട്  ഈ പെൺകുട്ടിയുടെ അച്ഛനാണെന്നും റിട്ടയേഡ് എസ് പി യാണെന്നും പറഞ്ഞ് വാസുദേവൻ നായർ എന്ന ഒരു കള്ളപ്പേരിൽ പരാതിക്കാരനുമായി വാട്ട്സ്ആപ്പിലും ഇയാൾ ബന്ധം ഉണ്ടാക്കി. ഇതെല്ലാം ഒരേ സമയത്ത് ആണ് നടന്നത്.

യുവാവിനെ വിശ്വാസത്തിലെടുത്ത് വിവിധ ആവശ്യങ്ങൾ നടത്തിക്കൊടുക്കാം എന്ന് വാഗ്ദാനം ചെയ്ത്  നാലു വർഷത്തിനിടെ 23 ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തതെന്ന് പൊലീസ് കണ്ടെത്തി. പരാതിക്കാരന് പത്തനംതിട്ടയിലുള്ള സ്വകാര്യ കോളേജ് മദ്രാസ് യൂണിവേഴ്സിറ്റിയുടെ സ്റ്റഡീസ് സെൻറർ ആയി ഉയർത്താം എന്നു പറഞ്ഞും സതീഷ് പണം വാങ്ങി. ഇതിന്റെ ഇൻസ്പെക്ഷൻ എന്ന വ്യാജേനെ പ്രതി തന്നെ തമിഴ്നാട് സ്വദേശിയായി അഭിനയിച്ച് പത്തനംതിട്ടയിൽ എത്തി പരിശോധന നടത്തുകയും ഡോക്യുമെന്റുകളും മറ്റും വാങ്ങി പോവുകയായിരുന്നു.

പാറശ്ശാല സ്വദേശിയായ സതീഷ് നാട്ടിൽനിന്ന് 12 കൊല്ലം മുമ്പ് വീടു വിട്ടു പോയതാണ്. സ്ഥിരമായി ഒരിടത്തും നിൽക്കാതെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് മറ്റും താമസിച്ചുവരികയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. എറണാകുളം തൈക്കുടത്തുള്ള ഒരു സ്ഥലത്ത് ചാർട്ടേഡ് അക്കൗണ്ടൻറ് ആണെന്ന്  പറഞ്ഞ് മൂന്നു വർഷമായി താമസിച്ചു വരികയായിരുന്നു. പ്രതിയെ പിടികൂടിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയായ ഒരാളെ പറ്റിച്ചതിനും പരാതിയുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.

മൂന്നുവർഷമായി യാതൊരു ജോലിയും ചെയ്യാതെ തട്ടിപ്പു നടത്തി കിട്ടുന്ന  പണം മാത്രം ഉപയോഗിച്ചാണ് പ്രതി ജീവിച്ചിരുന്നത്.  മദ്യപിക്കുന്നതിനും ആഡംബര വസ്തുക്കൾ വാങ്ങുന്നതിനും വേണ്ടിയായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. സതീഷിന്‍റെ കെണിയിൽ കൂടുതൽ പേർ ഇരയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്ത് ഐപിഎസിന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്,  എസ് ഐ മാരായ അലോഷ്യസ് , നുജൂം, വിനോദ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സലിം, നാസർ ഇസ്മായിൽ, താജുദ്ദീൻ, സുനജൻ , രാജഗോപാൽ , ജിതിൻ ഗബ്രിയേൽ  എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിഷാദ രോഗം; 6 മാസം പ്രായമുള്ള മകളുമായി ഫ്ലാറ്റിന്‍റെ 16-ാം നിലയിൽ നിന്നും ചാടി 33കാരി ജീവനൊടുക്കി

Next Post

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ്; എൽകെ അദ്വാനി പങ്കെടുക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ്; എൽകെ അദ്വാനി പങ്കെടുക്കും

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ്; എൽകെ അദ്വാനി പങ്കെടുക്കും

പ്രമേഹമുള്ളവരില്‍ വണ്ണം കൂടുതലായാല്‍; അറിഞ്ഞിരിക്കേണ്ട ചിലത്…

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ ചായ ശീലമാക്കാം

ബഫര്‍ സോണിൽ കേരളം കുടുങ്ങിയത് പിണറായി സര്‍ക്കാരിൻ്റെ കെടുകാര്യസ്ഥത കാരണമെന്ന് വിഡി സതീശൻ

കെപിസിസി ജാഥയുണ്ട്, നിയമസഭ സമ്മേളന ഷെഡ്യൂൾ മാറ്റണം ; സ്പീക്കർക്ക് കത്തുമായി പ്രതിപക്ഷ നേതാവ്

ശ്രീചിത്രയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് ; എന്‍ജിനീയറിങ് കോളജ് അടച്ചു

'കൊവിഡ് 19നെ ഇപ്പോഴും പേടിക്കണം'; കാരണം വിശദീകരിച്ച് ലോകാരോഗ്യ സംഘടന...

മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

ഭര്‍ത്താവുമായി വഴക്കിട്ടു, ഡീസലൊഴിച്ച് സ്വയം തീ കൊളുത്തി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021