അരീക്കോട്: മലപ്പുറം ജില്ലയിലെ വിനോദസഞ്ചാരികളുടെ പറുദീസയായ കക്കാടംപൊയിലിൽ കേരളത്തിലെ ആദ്യത്തെ സ്ലോ ലിവിങ് റിസോർട്ട് ഒരുങ്ങുന്നു. വർഷത്തിൽ 365 ദിവസവും കോടമഞ്ഞുകൊണ്ട് പുതഞ്ഞുകിടക്കുന്ന കക്കാടംപൊയിലിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ 23 പ്രീമിയം കോട്ടേജുകളോട് കൂടിയ റിസോർട്ടാണ് ‘മൗന ബൈ അസ്താന’ പേരിൽ നിർമിക്കുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്ത് വിനോദസഞ്ചാരത്തിനായി പ്രതിദിനം നിരവധി സഞ്ചാരികളാണ് എത്തുന്നത്. പ്രകൃതിയുടെ ശാന്തമായ താളത്തിനൊപ്പം ജീവിതവേഗം ക്രമപ്പെടുത്താനുള്ള അസുലഭാവസരമാണ് മൗന ഈ റിസോർട്ടിലൂടെ ലക്ഷ്യംവെക്കുന്നത്. ആരോഗ്യവും മനഃശാന്തിയും വീണ്ടെടുക്കാന്‍ തികച്ചും പ്രകൃതിദത്തവും കലാപരവുമായൊരുക്കുന്ന റിസോര്‍ട്ട് ഓരോ സഞ്ചരിക്കും വേറിട്ട അനുഭവമാകും സമ്മാനിക്കുക എന്ന് മൗന ബൈ അസ്താന ഗ്രൂപ് ചെയർമാൻ കാഞ്ഞിരാല അബ്ദുൽ കരീം പറഞ്ഞു.
കുടുംബങ്ങളുടെ സ്വകാര്യതയും സന്തോഷവും ഉറപ്പുവരുത്തുന്ന കോട്ടേജുകള്‍ മനോഹരമായ വാസ്തുകലയുടെ പിൻബലത്തോടെയാണ് രൂപകല്പന ചെയ്യുന്നത്. ഇൻഫിനിറ്റി സ്വിമ്മിങ് പൂൾ, പൂൾ വില്ലകൾ ഉൾപ്പെടെ ആധുനിക രീതിയിൽ പ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് റിസോർട്ടിന്റെ നിർമാണം.
കക്കാടംപൊയിലില്‍ എ.കെ.എസ് വിഭാവനം ചെയ്ത അസ്താന വെല്‍നസ് വാലിയുടെ ഹൃയഭാഗത്താണ് ആദ്യ സ്ലോ ലിവിങ് റിസോര്‍ട്ട് സജ്ജമാക്കുന്നത്. പദ്ധതി പൂർത്തിയാക്കുന്നതോടെ റിസോർട്ട് കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഉറപ്പായും ഇടം നേടുമെന്ന് പ്രതീക്ഷയിലാണ് മാനേജ്മെൻറ് പ്രതിനിധികൾ. അരീക്കോട് പംകിങ് ഓഡിറ്റോറിയത്തിൽ നടന്ന പദ്ധതിയുടെ ഒഫീഷ്യൽ ലോഞ്ചിങ് പി.വി. അബ്ദുല്‍ വഹാബ് എം.പി നിർവഹിച്ചു. പി.കെ. ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം നിർവഹിച്ചു. ലോഗോയുടെയും ബ്രോഷറിന്റെയും പ്രകാശനം പി.വി. അന്‍വര്‍ എം.എല്‍.എ നിർവഹിച്ചു.
അരീക്കോട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാര്‍ കല്ലട, മൗന ബൈ അസ്താന ചെയര്‍മന്‍ അബ്ദുല്‍ കരീം കാഞ്ഞിരാല, മാനേജിങ് ഡയറക്ടര്‍ ഇ.വി. അബ്ദുല്‍ റഹിമാന്‍, ഡയറക്ടര്‍മാരായ അസീല്‍ കാഞ്ഞിരാല, ആഷിഖ് കാഞ്ഞിരാല, അഖില്‍ കാഞ്ഞിരാല, ഡെവലപേഴ്സ് ഡയറക്ടര്‍മാരായ സൗദ്, അര്‍ഷദ് എന്നിവർ സംസാരിച്ചു.