• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വീണ്ടും പെനൽറ്റി, വീണ്ടും മെസ്സിയുടെ ഗോൾ; കലാശപ്പോരിൽ അർജന്റീന മുന്നിൽ (1–0)

by Web Desk 04 - News Kerala 24
December 18, 2022 : 9:06 pm
in News, Sports
Reading Time: 1 min read
0
A A
0
വീണ്ടും പെനൽറ്റി, വീണ്ടും മെസ്സിയുടെ ഗോൾ; കലാശപ്പോരിൽ അർജന്റീന മുന്നിൽ (1–0)

ദോഹ ∙ ഒരിക്കൽക്കൂടി പെനൽറ്റിയും അതിൽനിന്ന് ലയണൽ മെസ്സിയുടെ ഗോളും രക്ഷയ്ക്കെത്തിയ മത്സരത്തിൽ, കലാശപ്പോരാട്ടത്തിന്റെ ആദ്യപകുതിയിൽ ലീഡെടുത്ത് അർജന്റീന. 23–ാം മിനിറ്റിലാണ് ലയണൽ മെസ്സി പെനൽറ്റിയിൽനിന്ന് അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. വലതുവിങ്ങിൽ അപകടകരമായ നീക്കങ്ങൾ നടത്തിയ എയ്ഞ്ചൽ ഡി മരിയയെ സ്വന്തം ബോക്സിനുള്ളിൽ ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലെ വീഴ്ത്തിയതിനായിരുന്നു അർജന്റീനയ്ക്ക് പെനൽറ്റി ലഭിച്ചത്.

കിക്കെടുത്ത മെസ്സി അനായാസം ലക്ഷ്യം കണ്ടു. ഖത്തർ ലോകകപ്പിൽ അഞ്ചാം പെനൽറ്റിയിൽനിന്ന് മെസ്സിയുടെ നാലാം ഗോളാണിത്. കാൽ നൂറ്റാണ്ടിനിടെ മൂന്നാം കിരീടമാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്. 2018നു മുൻപ് 1998ൽ സ്വന്തം നാട്ടിൽ നടന്ന ചാംപ്യൻഷിപ്പിലും ജേതാക്കളായി. മൂന്നാം കിരീടമാണ് അർജന്റീനയുടെയും ലക്ഷ്യം. ഇതിനു മുൻപുള്ള കിരീടങ്ങൾ 1978ൽ സ്വന്തം നാട്ടിലും 1986ൽ മെക്സിക്കോയിലും. ഖത്തർ ലോകകപ്പ് വിജയികൾക്ക് സമ്മാന തുകയായി ലഭിക്കുക 347 കോടി രൂപയാണ്. രണ്ടാം സ്ഥാനക്കാർക്ക് 248 കോടി രൂപയും ലഭിക്കും

ലോകകപ്പ് ഫൈനലിനു മുൻപ് പ്രചരിച്ച സകല അഭ്യൂഹങ്ങൾക്കും വിടനൽകി സമ്പൂർണ ടീമിനെയാണ് നിർണായക മത്സരത്തിൽ ഇരു ടീമുകളും കളത്തിലിറക്കുന്നത്. പനി മൂലം മൊറോക്കോയ്‌ക്കെതിരായ സെമി പോരാട്ടത്തിൽ കളത്തിലിറങ്ങാതിരുന്ന അഡ്രിയാൻ റാബിയോ, ഉപമെകാനോ തുടങ്ങിയവരെല്ലാം ഫ്രാൻസിന്റെ ആദ്യ ഇലവനിൽ ഇടംപിടിച്ചു. സെമിയിൽ കളിച്ച ടീമിൽനിന്ന് യൂസഫ് ഫൊഫാന, ഇബ്രാഹിമ കൊനാട്ടെ എന്നിവർ പകരക്കാരുടെ ബെഞ്ചിലേക്കു മാറി. കായികക്ഷമതയുടെ കാര്യത്തിൽ സംശയങ്ങൾ ഉയർന്ന ഒളിവർ ജിറൂദും റാഫേൽ വരാനും ഉൾപ്പെടെയുള്ളവർ ഫ്രഞ്ച് നിരയിലുണ്ട്. ഗ്രൂപ്പ് ഘട്ടത്തിനുശേഷം ഇതാദ്യമായി അർജന്റീനയുടെ ആദ്യ ഇലവനിലേക്ക് എയ്ഞ്ചർ ഡി മരിയ തിരിച്ചെത്തി. സസ്പെൻഷനു ശേഷം തിരിച്ചെത്തിയ മാർക്കോസ് അക്യൂനയ്ക്കു പകരം ടഗ്ലിയാഫിക്കോയെ പരിശീലകൻ ലയണൽ സ്കലോനി നിലനിർത്തിയത് ശ്രദ്ധേയം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സി.കെ.ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് ഭാഗ്യം’: സ്ത്രീവിരുദ്ധ പരാമർശവുമായി ഉണ്ണിത്താൻ

Next Post

രാത്രി വൈകി ഫോണിൽ സംസാരിച്ചു, പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന് രണ്ടാനച്ഛൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാത്രി വൈകി ഫോണിൽ സംസാരിച്ചു, പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന് രണ്ടാനച്ഛൻ

രാത്രി വൈകി ഫോണിൽ സംസാരിച്ചു, പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന് രണ്ടാനച്ഛൻ

ബലാത്സംഗമടക്കം നിരവധി കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ സുനുവിനെ പിരിച്ചു വിടാൻ നടപടി തുടങ്ങി

ബലാത്സംഗമടക്കം നിരവധി കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ സുനുവിനെ പിരിച്ചു വിടാൻ നടപടി തുടങ്ങി

കാർ നിയന്ത്രണംവിട്ട് കുട്ടികൾക്ക് മുകളിലൂടെ കയറിയിറങ്ങി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കാർ നിയന്ത്രണംവിട്ട് കുട്ടികൾക്ക് മുകളിലൂടെ കയറിയിറങ്ങി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

അടിമാലിയില്‍ ഹോട്ടലിലെ ഫ്രീസറില്‍ നാലരി കിലോ കേഴമാനിറച്ചി, രണ്ടുപേര്‍ വനംവകുപ്പിന്‍റെ പിടിയില്‍

അടിമാലിയില്‍ ഹോട്ടലിലെ ഫ്രീസറില്‍ നാലരി കിലോ കേഴമാനിറച്ചി, രണ്ടുപേര്‍ വനംവകുപ്പിന്‍റെ പിടിയില്‍

​ഗോളടിച്ച് കയറി അർജന്റീന; ​ഗ്യാലറിയിൽ നിന്നും മമ്മൂട്ടിയുടെ ക്ലിക്ക് !

​ഗോളടിച്ച് കയറി അർജന്റീന; ​ഗ്യാലറിയിൽ നിന്നും മമ്മൂട്ടിയുടെ ക്ലിക്ക് !

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021