കട്ടപ്പന: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ധനകാര്യ സ്ഥാപനങ്ങളില്‍ വ്യാപകമായി തട്ടിപ്പ് നടത്തിയ കട്ടപ്പന കാഞ്ചിയാര്‍ പാലാക്കട പുത്തന്‍പുരയ്ക്കല്‍ ടോണി മകന്‍ റൊമാറിയോ ടോണി( 29) കട്ടപ്പന മുളകരമേട് പാന്തേഴാത്ത് വീട്ടില്‍ ഹരിദാസ് മകന്‍ ശ്യാംകുമാര്‍ എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നാളുകളായി പ്രതികളെ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നിരീക്ഷിച്ചു വരികയായിരുന്നു.
തട്ടാന്‍ ഒരു ആഭരണം പണിതു തരുമ്പോള്‍ 6500 രൂപ പ്രതിഫലമായി കൊടുക്കുമെന്നും ഇടുക്കിയില്‍ ഇരുപതോളം വ്യാപാരസ്ഥാപനങ്ങളില്‍ നിലവില്‍ 25 ലക്ഷത്തോളം രൂപയടെ പണയം വെച്ചിട്ടുണ്ടെന്നും ശ്യാമിനെ കൂടാതെ കട്ടപ്പന പേഴുംകവല സ്വദേശി പ്രസീദ് ബാലകൃഷ്ണന്‍, അണക്കര ചെല്ലാര്‍കോവില്‍ ഒന്നാം മൈല്‍ ഭാഗത്ത് അരുവിക്കുഴി വീട്ടില്‍ മാത്യു മകന്‍ സിജിന്‍ മാത്യു (30) ഉള്‍പ്പെടെ നിരവധി ആളുകളെ കൊണ്ട് താന്‍ സ്വര്‍ണ്ണം പണയം വെപ്പിച്ചിട്ടുണ്ടെന്ന് റോമാരിയോ പറഞ്ഞു.