ന്യൂഡല്‍ഹി> തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒരംഗത്തിന്റെ ഒഴിവ് നിലനില്‍ക്കെയാണ് അരുണ്‍ ഗോയല്‍ കൂടി നാടകീയമായി രാജിവെച്ചിരിക്കുന്നത്. ഇതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് കമ്മീഷനില്‍ ശേഷിക്കുന്നത്. ഈ സ്ഥിതി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുകയാണ്.
കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമീഷനില്‍ നിയമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പൊടുന്നനെയുള്ള അദ്ദേഹത്തിന്റെ രാജി പല സംശയങ്ങളും ഉയര്‍ത്തുന്നു. തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രം ഉണ്ടോ എന്നും സംശയം ഉയരുന്നു.
സിവില്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറാക്കിയ സംഭവം നേരത്തെ വിവാദമായിരുന്നു. ഇക്കാര്യം സുപ്രീംകോടതി മുമ്പാകെ ചോദ്യംചെയ്യപ്പെടുകയും ചെയ്തിരുന്നു.1985 ബാച്ചിലെ പഞ്ചാബ് കേഡര്‍ ഐ.ഐ.എസ്. ഉദ്യോഗസ്ഥാനായ അരുണ്‍ ഗോയല്‍ വിവിധ മന്ത്രാലയങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജി.എസ്.ടി. കൗണ്‍സിലില്‍ അഡീഷണല്‍ സെക്രട്ടറിയുടെയും പ്രധാനമന്ത്രിയുടെ ഓഫീസില്‍ പദ്ധതി മേല്‍നോട്ട ഗ്രൂപ്പിന്റെയും ചുമതലയും വഹിച്ചിട്ടുണ്ട്.