• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അഷിഖ് വധം ; കൊലയ്ക്ക് കാരണം പ്രതി ഫിറോസ് വിദേശത്ത് പോകുന്നത് സംബന്ധിച്ച തര്‍ക്കമെന്ന് സൂചന

by Web Desk 01 - News Kerala 24
February 16, 2022 : 11:24 am
in Kerala, News
Reading Time: 1 min read
0
A A
0
അഷിഖ് വധം ;  കൊലയ്ക്ക് കാരണം പ്രതി ഫിറോസ് വിദേശത്ത് പോകുന്നത് സംബന്ധിച്ച തര്‍ക്കമെന്ന് സൂചന

പാലക്കാട്:  ഒറ്റപ്പാലം ആഷിഖ് കൊലപാതകത്തിന് കാരണം പ്രതി ഫിറോസ് വിദേശത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമെന്ന് പോലീസ്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായിരുന്നു ആഷിഖും ഫിറോസും. എന്നാൽ ഒരുമിച്ചുള്ള കേസുകൾ ഒറ്റയ്ക്ക് നടത്താനാകില്ലെന്ന് ആഷിഖ് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് വിവരം. തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു.

തന്നെ ആക്രമിക്കാൻ ആഷിഖ് ഉപയോഗിച്ച കത്തി പിടിച്ചുവാങ്ങി കഴുത്തിൽ തിരികെ കുത്തിയാണ് ആഷിഖിനെ ഫിറോസ് കൊലപ്പെടുത്തിയത്. പോലീസ് സംഘം കണ്ടെത്തിയ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ബുധനാഴ്ച നടക്കും. അതേസമയം കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ആയുധത്തിനായി തിരച്ചിൽ നടത്തിയിരുന്നു. രണ്ട് മാസം മുൻപ് നടന്ന കൊലപാതകം ചൊവ്വാഴ്ച പ്രതി ഫിറോസിന്റെ മൊഴിയിലൂടെയാണ് പുറത്തായത്. കഴുത്തിനേറ്റ മുറിവ് തന്നെയാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിക്കാൻ പോസ്റ്റമോർട്ടം റിപ്പോർട്ട് ലഭിക്കണം.

2015-ലെ മോഷണക്കേസിൽ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരവും പുറത്തറിയുന്നത്. ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആഷിഖിനെ താൻ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഫിറോസ് പോലീസിനോട് പറഞ്ഞത്. ആഷിഖിനെ കണ്ടെത്താനായി നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് ആഷിഖിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ടെന്നും പ്രതി പറഞ്ഞിരുന്നു.

ഇതോടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് സംഘം വൻ സന്നാഹത്തോടെ പാലപ്പുറത്ത് തിരച്ചിൽ ആരംഭിച്ചത്. ഷൊർണ്ണൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ ഒറ്റപ്പാലം, പട്ടാമ്പി പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഒറ്റപ്പാലം ആർ.ഡി.ഒ.യും സ്ഥലത്തെത്തി. തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽതന്നെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.2021 ഡിസംബർ 17-ാം തീയതി മുതൽ ആഷിഖിനെ കാണാനില്ലെന്ന് നാട്ടുകാരും പറയുന്നുണ്ട്. മോഷണക്കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ ആഷിഖ് വീട് വിട്ടിറങ്ങിയെന്നാണ് ഇവർ പറയുന്നത്. എന്നാൽ യുവാവിനെ കാണാതായ സംഭവത്തിൽ ആരും പരാതി നൽകിയിരുന്നില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെള്ളാപ്പള്ളി പിണറായി കൂടിക്കാഴ്ച ; എസ് എൻ ഡി പി യോ​ഗം തെരഞ്ഞെടുപ്പിലെ സർക്കാർ നിലപാട് നിർണായകം

Next Post

സ്വർണവില താഴേക്ക് ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 480 രൂപ കുറഞ്ഞു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വർണവില താഴേക്ക് ;  ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 480 രൂപ കുറഞ്ഞു

സ്വർണവില താഴേക്ക് ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 480 രൂപ കുറഞ്ഞു

ഭാ​ഗ്യശാലിക്ക് 70 ലക്ഷം ; അക്ഷയ AK- 536 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഭാ​ഗ്യശാലിക്ക് 70 ലക്ഷം ; അക്ഷയ AK- 536 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

വൈദ്യുതി ബോർഡ്​ വിഴുപ്പലക്കൽ : സി.പി.എമ്മിന്​ അതൃപ്തി

കെഎസ്ഇബി സമരം ശക്തം ; പ്രശ്‌നം പരിഹരിക്കാൻ എൽഡിഎഫ് നീക്കം

പത്തനംതിട്ടയില്‍ ഹോട്ടലിന് മുകളില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ടയില്‍ ഹോട്ടലിന് മുകളില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം വിമാനത്താവളം ;  16 കോടിയുടെ ഡ്യൂട്ടി ഫ്രീ തിരിമറി , യാത്രക്കാരുടെ വിവരങ്ങളും മലേഷ്യൻ കമ്പനിക്ക്

തിരുവനന്തപുരം വിമാനത്താവളം ; 16 കോടിയുടെ ഡ്യൂട്ടി ഫ്രീ തിരിമറി , യാത്രക്കാരുടെ വിവരങ്ങളും മലേഷ്യൻ കമ്പനിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021