ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പുതിയ സീരിയലാണ് പത്തരമാറ്റ്. പത്തരമറ്റ് എന്ന സീരിയിലിന്റെ വിവിധ പരസ്യങ്ങള്‍ അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബിഗ് ബോസ് ഷോ ജേതാവ് അഖില്‍ പത്തരമാറ്റിന്റെ പ്രൊമൊയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ പത്തരമാറ്റ് സീരിയലിന്റെ പുതിയ വിവാഹ പരസ്യമാണ് ചര്‍ച്ചയാകുന്നത്.അനന്തപുരിയില്‍ മാംഗല്യം എന്ന ടാഗോടെയായിരുന്നു സീരിയലിന്റെ പരസ്യം. ട്രയാംഗിള്‍ ലവ് സ്റ്റോറിയല്ലേ കുറച്ച് കണ്‍ഫ്യൂഷൻ ഇരിക്കട്ടേ, നവ്യയും ആദര്‍ശും തമ്മില്‍ കല്യാണം, അഭിനന്ദും നവ്യയും തമ്മില്‍ പ്രണയം എന്നൊക്കെയാണ് വീഡിയോയില്‍ അഖില്‍ മാരാര്‍ പറഞ്ഞിരുന്നത്. ആര് ആരെ വിവാഹം കഴിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ആരാധകരും. രണ്ട് വരൻമാരും വധുവുമുള്ള വിവാഹ പരസ്യം ഇന്ന് പത്രത്തില്‍ പ്രസിദ്ധീകരിച്ചതും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്.












