ആസിഫ് അലി നായകനാകുന്ന ചിത്രത്തില്‍ അമലാ പോള്‍ നായികയാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രം അവതരിപ്പിക്കുന്നത് ജീത്തുവാണ്. ഷറഫുദ്ദീനും ആസിഫിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ആസിഫ് അലി ചിത്രത്തിന്റെ ചിത്രീകരണം ടുണീഷ്യയില്‍ പൂര്‍ത്തിയായെന്നാണ് പുതിയ റിപ്പോര്‍ട്ട്.
രമേഷ് പി പിള്ളയും സുദൻ സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. സംഭാഷണം ആദം അയൂബ് ആണ്. അപ്പു പ്രഭാകറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിംഗ് – ദീപു ജോസഫ്, വരികൾ വിനായക് ശശികുമാർ, ചമയം റോണക്സ് സേവ്യർ, ആക്ഷൻ രാംകുമാർ പെരിയസാമി എന്നിവരുമാണ്.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനായ ‘കൂമൻ’ കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു റിലീസ് ചെയ്‍തത്. ‘കൂമൻ’ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കെ ആര്‍ കൃഷ്‍ണകുമാര്‍ ആയിരുന്നു. പൊലീസ് കോൺസ്റ്റബിൾ ‘ഗിരിശങ്കർ’ ആയാണ് ആസിഫ് അലി വേഷമിട്ടത്.
ആൽവിൻ ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നായിരുന്നു ഈ ചിത്രം നിർമ്മിച്ചത്. അനന്യാ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിര്‍മിച്ചത്. വിശാലമായ ക്യാൻവാസിൽ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തിയും വലിയ മുതൽ മുടക്കോടെയുമായിരുന്നു ഈ ചിത്രത്തിന്റെ അവതരണം. കൊല്ലങ്കോട്,ചിറ്റൂർ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായി ചിത്രീകരിച്ച് മാജിക് ഫ്രെയിം പ്രദർശനത്തിനെത്തിച്ച് ‘കൂമനി’ല്‍ അനൂപ് മേനോൻ, ബാബുരാജ്, രൺജി പണിക്കർ, മേഘനാഥൻ, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്‍ണൻ, രാജേഷ് പറവൂർ, പ്രദീപ് പരസ്‍പരം നന്ദു ലാൽ, പൗളി വത്സൻ, കരാട്ടെ കാർത്തിക്ക്, ജോർജ് മാര്യൻ, രമേഷ് തിലക്, ജയൻ ചേർത്തല, ദീപക് പറമ്പോൾ, റിയാസ് നർമ്മ കലാ ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂർ, സുന്ദർ, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍.