• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

േപ്ലസ്കൂളിലെ കുഞ്ഞുങ്ങൾക്ക് ക്രൂര മർദനം: ജാമ്യാപേക്ഷ തള്ളി; അധ്യാപികമാർ ഒളിവിൽ

by Web Desk 04 - News Kerala 24
April 19, 2023 : 10:23 pm
in India, News
Reading Time: 1 min read
0
A A
0
േപ്ലസ്കൂളിലെ കുഞ്ഞുങ്ങൾക്ക് ക്രൂര മർദനം: ജാമ്യാപേക്ഷ തള്ളി; അധ്യാപികമാർ ഒളിവിൽ

മുംബൈ: കണ്ഡീവ്‍ലിയിലെ േപ്ലസ്കൂളിൽ കൊച്ചുകുട്ടികളെ ക്രൂര മർദനത്തിനിരയാക്കിയ അധ്യാപികമാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മുഖ്യ പ്രതികളായ രണ്ടു അധ്യാപികമാരും ഒളിവിലാണ്. ​േപ്ലസ്കൂളിൽ കുട്ടികളെ ക്രൂരമായി മർദിച്ച അധ്യാപകർ സമൂഹത്തോട് ചെയ്തത് കടുത്ത അപരാധമാണെന്ന് ജാമ്യാ​പേക്ഷ നിരസിച്ച ദിൻദോഷി സെഷൻസ് കോടതി അഭിപ്രായപ്പെട്ടു. ടീച്ചർമാർ ഒളിവിലാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. എന്നാൽ, അധ്യാപികമാരെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും അറസ്റ്റ് വൈകിക്കുകയാണെന്നും രക്ഷിതാക്കൾ ആരോപിച്ചു.

ജിനാൽ ഛെദ, ഭക്തി ഷാ എന്നീ അധ്യാപികമാരാണ് കണ്ഡീവ്‍ലി വെസ്റ്റിലെ റൈംസ് ആൻഡ് റംബ്ൾസ് ​േപ്ല സ്കൂളിലെ 25ഓളം വിദ്യാർഥികളെ ചവിട്ടുകയും അടിക്കുകയുമൊക്കെ ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ഇക്കാര്യം വ്യക്തമായതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

‘ഞങ്ങൾ അവരുടെ വീടുകൾ ചൊവ്വാഴ്ച പരിശോധിച്ചു. എന്നാൽ, അധ്യാപികമാരെ കണ്ടെത്താനായില്ല. അവർ ഒളിവിലാണ്. അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്നു’- കണ്ഡീവ്ലി പൊലീസ് സീനിയർ ഇൻസ്​പെക്ടർ ദിൻകർ ജാദവ് പ്രതികരിച്ചു. എന്നാൽ, ഉടനടി പ്രവർത്തിക്കാതെ അധ്യാപികമാർക്ക് രക്ഷപ്പെടാൻ പൊലീസ് സമയം നൽകിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

‘കണ്ഡീവ്‍ലി പൊലീസ് സ്റ്റേഷനിൽ ഞങ്ങൾ ചെല്ലുമ്പോഴൊക്കെ കേസിലെ നിരുത്തരവാദപരമായ സമീപനത്തിന് എന്തെങ്കിലും പുതിയ നിയമങ്ങളും ന്യായങ്ങളുമൊക്കെ അവർക്ക് പറയാനുണ്ടാകും. പരാതിക്കാർക്കെതിരെ നടപടിയെടുക്കാതിരിക്കാനുള്ള കാരണങ്ങളാണ് അവയൊക്കെ. ദിൻദോഷി കോടതി ജാമ്യാപേക്ഷ നിരസിച്ച ശേഷം അധ്യാപികമാരെ അറസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾ പൊലീസുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തങ്ങൾക്ക് അതിന്റെ ഓർഡർ ലഭിച്ചിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഓർഡറിന്റെ പകർപ്പുമായി ഞങ്ങൾ വീണ്ടും അവരുടെ അടുക്കൽ ചെന്നു. അ​പ്പോൾ, പൊലീസ് ഡെപ്യൂട്ടി കമീഷണറുടെ ഒപ്പ് അതിൽ വേണമെന്നായി അവർ.’ -കുട്ടികളിലൊരാളുടെ രക്ഷിതാവായ സ്ത്രീ രോഷത്തോടെ പ്രതികരിച്ചു.

‘ചൊവ്വാഴ്ച പൊലീസുകാർ ടീച്ചർമാരുടെ വീടുകളിൽ ചെന്നു. അപ്പോൾ അവ പൂട്ടിക്കിടക്കുന്നത് കണ്ടു. ഇതിനപ്പുറം എന്തുകൊണ്ടാണ് അവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാത്തത്? ഞങ്ങളുടെ കുഞ്ഞുങ്ങൾ നീതി അർഹിക്കുന്നില്ലേ?’ -മറ്റൊരു മാതാവ് ചോദിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെലുങ്ക് നടൻ അല്ലു രമേശ് അന്തരിച്ചു; ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയൻ

Next Post

സർക്കാറിന്റെ ലക്ഷ്യം വാഹന ഉടമകളെ കുഴിയിൽ ചാടിച്ച് പണം പിരിക്കൽ; വണ്ടിയെടുക്കുന്നവർ എല്ലാ ദിവസവും പിഴയടക്കേണ്ടി വരും -കെ. സുധാകരന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സർക്കാറിന്റെ ലക്ഷ്യം വാഹന ഉടമകളെ കുഴിയിൽ ചാടിച്ച് പണം പിരിക്കൽ; വണ്ടിയെടുക്കുന്നവർ എല്ലാ ദിവസവും പിഴയടക്കേണ്ടി വരും -കെ. സുധാകരന്‍

സർക്കാറിന്റെ ലക്ഷ്യം വാഹന ഉടമകളെ കുഴിയിൽ ചാടിച്ച് പണം പിരിക്കൽ; വണ്ടിയെടുക്കുന്നവർ എല്ലാ ദിവസവും പിഴയടക്കേണ്ടി വരും -കെ. സുധാകരന്‍

കരിപ്പൂർ വഴി സ്വർണം കടത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

കരിപ്പൂർ വഴി സ്വർണം കടത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

ദുബൈയില്‍ 426 പേരുടെ വായ്പകള്‍ എഴുതിത്തള്ളി; 14.6 കോടി ദിര്‍ഹത്തിന്റെ പാക്കേജ് പ്രഖ്യാപിച്ച് കിരീടാവകാശി

ദുബൈയില്‍ 426 പേരുടെ വായ്പകള്‍ എഴുതിത്തള്ളി; 14.6 കോടി ദിര്‍ഹത്തിന്റെ പാക്കേജ് പ്രഖ്യാപിച്ച് കിരീടാവകാശി

യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി, കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ

യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി, കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

ബംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി പത്തനംതിട്ടയിൽ; യുവാവിനെ പിന്തുടർന്ന് പിടികൂടി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021