തിരുവനന്തപുരം > ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്കൻ പിടിയിൽ. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ കണ്ണിന് സുഖമില്ലാതെ ചികിത്സയ്ക്കെത്തിയതായിരുന്നു പെൺകുട്ടി. പരിശോധനയുടെ ഭാഗമായി കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന സമയത്ത് പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു
സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച കുറ്റാരോപിതനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി.ഉദിയൻകുളങ്ങര സ്വദേശിയായ 52കാരനാണ് പെൺകുട്ടിക്ക് നേരേ അതിക്രമം കാട്ടിയത്.