തിരുവനന്തപുരം> സാഹിത്യ , സാംസ്കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്ക് ഏർപ്പെടുത്തിയ നിയമസഭ അവാർഡ് എം ടി വാസുദേവൻ നായർക്ക്. ഒരുലക്ഷം രൂപയും ശിൽപ്പവവും പ്രശസ്തപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ രണ്ടിന് രണ്ടാമത് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.