തൃശ്ശൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രം അടച്ചു. ഈ മാസം അഞ്ചുവരെയാണ് വിനോദസഞ്ചാരകേന്ദ്രം അടച്ചത്. അതിരപ്പിള്ളി, മലക്കപ്പാറ റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നും നാളെയും ഏഴ് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ജില്ലകളിലാണ് മുന്നറിയിപ്പ്. കോട്ടയത്തെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. മൂന്നിലവില്‍ വീണ്ടും ഉരുള്‍പൊട്ടിയെന്നാണ് സംശയം. ഈരാറ്റുപേട്ടയില്‍ കടകളില്‍ വെള്ളം കയറി. വാകക്കാട് മേഖലയില്‍ തോട് കരകവിഞ്ഞ് റോഡിലൂടെ ഒഴുകുകയാണ്. മുണ്ടക്കയം കോസ് വേയില്‍ വെള്ളം കയറി. കൂട്ടിക്കല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി.