• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘മഴക്കെടുതിയിൽ സംസ്ഥാനത്ത് 6 മരണം , കൂടുതൽ സേന എത്തും; ജാഗ്രത’

by Web Desk 04 - News Kerala 24
August 1, 2022 : 6:26 pm
in Kerala, News
Reading Time: 1 min read
0
A A
0
‘മഴക്കെടുതിയിൽ സംസ്ഥാനത്ത് 6 മരണം , കൂടുതൽ സേന എത്തും; ജാഗ്രത’

തിരുവനന്തപുരം: കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അ‍ഞ്ചു വീടുകൾ സംസ്ഥാനത്ത് പൂർണമായും നശിച്ചു. 55 വീടുകൾ ഭാഗികമായും തകർന്നു. ആറു മരണങ്ങളും റിപ്പോർട്ടു ചെയ്തു. ഒരാളെ കാണാതായി. ഇന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫിസ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വൈകിട്ട് ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചിരുന്നു. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിവിധ സേന വിഭാഗങ്ങളിലെ ആളുകളും പങ്കെടുത്തു.

തെക്കൻ കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. നാളെ വരെ അതിതീവ്ര വഴ പ്രധാനമായും തെക്കൻ, മധ്യ കേരളത്തിൽ കേന്ദ്രീകരിക്കും. നാളെ കഴിയുന്നതോടെ അത് വടക്കൻ കേരളത്തിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 24 മണിക്കൂറിൽ 200 മില്ലിലീറ്ററിൽ കൂടുതൽ മഴ റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പ്രതീക്ഷിക്കുന്നു. തുടർച്ചയായ നാലു ദിവസം ഇത്തരത്തിൽ മഴ ലഭിച്ചാൽ പ്രതിസന്ധി സൃഷ്ടിക്കും.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മഴവെള്ളപ്പാച്ചിൽ എന്നിവ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനം ആരംഭിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതും തയാറെടുപ്പും ആവശ്യമാണ്. മഴക്കാലകെടുതികളെ നേരിടുന്നതിന് മുന്നൊരുക്കം നേരത്തെ ആരംഭിച്ചു. മാർച്ച് 14,16 തീയതികളിൽ എല്ലാ ജില്ലകളെയും പങ്കെടുപ്പിച്ച് തദ്ദേശ സ്ഥാപന തലത്തിൽ മോക്ഡ്രില്ലുകൾ സംഘടിപ്പിച്ചിരുന്നു.

മേയ് 14ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നിരുന്നു. മേയ് 16ന് തദ്ദേശ വകുപ്പിലെ ജില്ലാ തലം വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. മഴക്കാലം മുന്നിൽ കണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ യോഗം ചേർന്നു. പിന്നീട് മേയ് 18ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കാലവർഷ തുലാവർഷ യോഗം വിളിച്ചു ചേർത്തു. മേയ് 25ന് ഓറഞ്ച് ബുക്ക് പുതുക്കി പ്രസിദ്ധീകരിച്ചു. എല്ലാ ജില്ലകളിലും ഓറഞ്ച് ബുക്ക്, ഐആർഎസ് എന്നിവയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.

ഒരു കോടി രൂപ വീതം മഴക്കാല തയാറെടുപ്പിനായി ജില്ലകൾക്ക് അനുവദിച്ചു. ജില്ലകളിൽ അംഗീകാരമുള്ള എൻജിഒകളുടെ സേവനം ഏകോപിപ്പിച്ച് ഇന്റർ ഏജൻസി ഗ്രൂപ്പുകൾ ഉണ്ടാക്കി. അണക്കെട്ടുകളിലെ റൂൾ കർവ് നിരീക്ഷണ യോഗം രണ്ടു വട്ടം നടത്തി.

എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. ഉരുൾപൊട്ടൽ സാധ്യതയും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനം ഉടൻ പൂർത്തീകരിക്കും. ദേശീയ ദുരന്ത നിവാരണ േസനയുടെ നാലു സംഘങ്ങൾ മുൻകൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. കൂടുതൽ സേനയെ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അതിരപ്പിള്ളി അടച്ചു, അതിരപ്പിള്ളി മലക്കപ്പാറ റോഡില്‍ ഗതാഗതനിയന്ത്രണം

Next Post

ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എംജി പരീക്ഷകൾ മാറ്റി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എംജി പരീക്ഷകൾ മാറ്റി

ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എംജി പരീക്ഷകൾ മാറ്റി

ആവിക്കലില്‍ ജനസഭയില്‍ സംഘര്‍ഷം; പൊലീസ് ലാത്തിവീശി; 2 പേര്‍ കസ്റ്റഡിയില്‍

ആവിക്കലില്‍ ജനസഭയില്‍ സംഘര്‍ഷം; പൊലീസ് ലാത്തിവീശി; 2 പേര്‍ കസ്റ്റഡിയില്‍

സഞ്ജയ് റാവുത്ത് 4 ദിവസം ഇഡി കസ്റ്റഡിയിൽ ; വീട്ടിൽനിന്നുള്ള ഭക്ഷണം അനുവദിച്ചു

സഞ്ജയ് റാവുത്ത് 4 ദിവസം ഇഡി കസ്റ്റഡിയിൽ ; വീട്ടിൽനിന്നുള്ള ഭക്ഷണം അനുവദിച്ചു

കാസര്‍കോട്‌ ചാലിങ്കാലിൽ യുവാവിനെ വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്‌ ചാലിങ്കാലിൽ യുവാവിനെ വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ കല്യാണത്തിന് കാവലിന് 4 പൊലീസുകാർ; സേനയിൽ കടുത്ത അമർഷം

കണ്ണൂരിൽ കല്യാണത്തിന് കാവലിന് 4 പൊലീസുകാർ; സേനയിൽ കടുത്ത അമർഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021