• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ത്രില്ലർ പോരാട്ടം, ഉദ്വേ​ഗം മാറിമറിഞ്ഞ ആറ്റിങ്ങലും തിരുവനന്തപുരവും; ഒടുവിൽ ചിരി അടൂർ പ്രകാശിനും ശശി തരൂരിനും

by Web Desk 06 - News Kerala 24
June 5, 2024 : 6:48 am
in Kerala, News
0
A A
0
ത്രില്ലർ പോരാട്ടം, ഉദ്വേ​ഗം മാറിമറിഞ്ഞ ആറ്റിങ്ങലും തിരുവനന്തപുരവും; ഒടുവിൽ ചിരി അടൂർ പ്രകാശിനും ശശി തരൂരിനും

തിരുവനന്തപുരം: ജയസാധ്യതകൾ മാറിമറിയുന്ന ട്വന്റി20 ക്രിക്കറ്റ് മത്സരം പോലെയായിരുന്നു ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടെണ്ണൽ. തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഓരോ മണിക്കൂറിലും എൽഡിഎഫ് സ്ഥാനാർഥി വി ജോയിയും യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെയും വോട്ടുനില മാറിമറിഞ്ഞുകൊണ്ടിരുന്നു. തിരുവനന്തപുരത്തും സമാനമായിരുന്നു സ്ഥിതി. കോൺ​ഗ്രസ് സ്ഥാനാർഥി ശശി തരൂരും ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും ലീഡ് നില മാറിയും മറിഞ്ഞും ആകാംക്ഷ വർധിപ്പിച്ചു. ആറ്റിങ്ങലിലായിരുന്നു ത്രികോണ പോരാട്ടം.

എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളെ ഏത് നിമിഷവും മറികടക്കുമെന്ന് തോന്നിപ്പിച്ച് എൻഡിഎ സ്ഥാനാർഥി വി മുരളീധരനും ശക്തമായ മത്സരം കാഴ്ചവെച്ചതോടെ ചങ്കിടിപ്പ് വർധിപ്പിച്ചു. രാജ്യം തന്നെ ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തിരുവനന്തപുരം. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട രണ്ട് നേതാക്കൾ മുഖാമുഖം വരുന്നു. തെരഞ്ഞെടുപ്പിന് മുമ്പേയുള്ള ഹൈപ്പ് വോട്ടെണ്ണലിലും തുടർന്നുവെന്നതും ശ്രദ്ധേയമാണ്. തുടക്കത്തിൽ നേരിയ മാർജിനിൽ ശശി തരൂർ ആധിപത്യം തുടർന്നെങ്കിലും ഉച്ചയോടെ രാജീവ് ചന്ദ്രശേഖരൻ ലൈംലൈറ്റിൽ വന്നു. ലീഡ് പതിനായിരവും ഇരുപതിനായിരവും കടക്കുക മാത്രമല്ല, ഏറെ നേരം നിലനിർത്താനും അദ്ദേഹത്തിന് സാധിച്ചു.

അതോടെ യുഡിഎഫ് ക്യാമ്പിൽ ആശങ്കകളും നെടുവീർപ്പുകളുമുയർന്നു. തീരമേഖല കൂടി തുണച്ചാൽ ചരിത്ര വിജയം നേടാമെന്ന മോഹം ബിജെപി ക്യാമ്പിൽ ഉദിച്ചു. എന്നാൽ, എക്കാലവും തരൂരിനെ തുണയ്ക്കുന്ന തീരമേഖല ഇക്കുറിയും പിടിവിടാതിരുന്നതോടെ ലീഡിലേക്ക് അദ്ദേഹം തിരിച്ചെത്തി. അവസാന റൗണ്ടുകളിൽ തിരിച്ചുപിടിച്ച ലീഡ് തന്റെ വിജയം പ്രഖ്യാപിക്കുന്നതുവരെ വിട്ടുകൊടുക്കാതിരിക്കാനും 15000ത്തിന് മുകളിൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ത്രില്ലർ വിജയവും ശശി തരൂർ പിടിച്ചെടുത്തു. ആറ്റിങ്ങലിൽ പൊരിഞ്ഞ പോരാട്ടമായിരുന്നു.

ഏറ്റവും ഒടുവിൽ വോട്ടെണ്ണി തീർന്നതും ആറ്റിങ്ങലിൽ തന്നെ. നേരിയ ഭൂരിപക്ഷം മിനിറ്റുകളിൽ മാറിമറിഞ്ഞുകൊണ്ടിരുന്നു. ഇടക്കിടെ ഭൂരിപക്ഷം അയ്യായിരം വോട്ടിന് മുകളിൽ പോയെങ്കിലും അതുപോലെ തന്നെ താഴോട്ടും വന്ന് ആയിരത്തിന് താഴെയായി ഏറെ നേരം നിലയുറപ്പിച്ചത് ആശങ്കയായി. കടുത്ത മത്സരമുയർത്തി വി മുരളീധരനും തൊട്ടുപിന്നിൽ നിലയുറപ്പിച്ചു. ഓരോ വോട്ടും നിർണായകമായ നിമിഷങ്ങൾ കടന്നുപോയി. അവസാന റൗണ്ടിന് തൊട്ടുമുമ്പുവരെ വി ജോയി മുന്നിൽ നിന്നു. യുഡിഎഫിന്റെ നെഞ്ചിടിച്ച നിമിഷങ്ങൾ. ജോയിയോ…. പ്രകാശോ ആര് ജയിക്കുമെന്ന ഉത്കണ്ഠ കൊടുമുടി കേറിയ നിമിഷങ്ങൾ.

പിന്നീട് എണ്ണാനുള്ളത് യുഡിഎഫിന് അനുകൂലമായ ബൂത്തുകളാണെന്ന ആശ്വാസം മാത്രമായിരുന്നു ബാക്കി. കരുതിയത് പോലെ അവസാന റൗണ്ടിൽ ജോയിയെ വെറും 685 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അടൂർ പ്രകാശ് വിജയമുറപ്പിച്ചു. എൽഡിഎഫ് പരാതിയിൽ വീണ്ടും കൗണ്ടിങ്. എന്നാൽ, 684 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അടൂർ പ്രകാശ് ജയിച്ചെന്ന അറിയിപ്പ് വന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ട് ചക്രവാത ചുഴികൾ, ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, 3 ജില്ലകളിൽ മുന്നറിയിപ്പ്

Next Post

രാജ്യം ആര് ഭരിക്കും? സഖ്യ കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാൻ ബിജെപി; നിര്‍ണായക യോഗങ്ങള്‍ ഇന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
73ന്റെ നിറവിൽ മോദി, പിറന്നാൾ ദിനത്തിൽ രാഹുലിന്റെ ‘ഒറ്റവരി ആശംസ’

രാജ്യം ആര് ഭരിക്കും? സഖ്യ കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാൻ ബിജെപി; നിര്‍ണായക യോഗങ്ങള്‍ ഇന്ന്

സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിയെ ഇടിച്ചുവീഴ്ത്തി രക്ഷിക്കാനെന്ന വ്യാജേന സ്വർണാഭരണം കവർന്നു, ദമ്പതികൾ പിടിയിൽ

സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിയെ ഇടിച്ചുവീഴ്ത്തി രക്ഷിക്കാനെന്ന വ്യാജേന സ്വർണാഭരണം കവർന്നു, ദമ്പതികൾ പിടിയിൽ

തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കും; ജനങ്ങൾ ഇത്തവണ അനുഗ്രഹിക്കും: സുരേഷ് ഗോപി

ചരിത്ര വിജയം ആഘോഷമാക്കാൻ ബിജെപി; സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വൻ സ്വീകരണം, ഒരാഴ്ച നീളുന്ന ആഘോഷം

കലങ്ങിമറിയുമോ സംസ്ഥാന രാഷ്ട്രീയം? മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; മുരളീധരനെ അനുനയിക്കാൻ കോൺഗ്രസ്

കലങ്ങിമറിയുമോ സംസ്ഥാന രാഷ്ട്രീയം? മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; മുരളീധരനെ അനുനയിക്കാൻ കോൺഗ്രസ്

ഉപ്പും പഞ്ചസാരയും അമിതമായി കഴിക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണം

മുഖക്കുരുവിനെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട നാല് ഭക്ഷണങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021