• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ക്രിസ്ത്യൻ പള്ളിയിൽ പ്രാർഥനക്കിടെ വി.എച്ച്.പി-ബജ്റംഗ്ദൾ ആക്രമണം; ബൈബിളും യേശുവിന്റെ ചിത്രവും നശിപ്പിച്ചു

by Web Desk 04 - News Kerala 24
August 22, 2023 : 9:26 pm
0
A A
0
ക്രിസ്ത്യൻ പള്ളിയിൽ പ്രാർഥനക്കിടെ വി.എച്ച്.പി-ബജ്റംഗ്ദൾ ആക്രമണം; ബൈബിളും യേശുവിന്റെ ചിത്രവും നശിപ്പിച്ചു

ന്യൂഡൽഹി: ക്രിസ്ത്യൻ പള്ളിക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകരുടെ ആക്രമണം. ഡൽഹിയിലെ താഹിർപൂരിലെ സിയ്യോൺ പ്രാർഥന ഭവന് നേരെയാണ് ഞായറാഴ്ച പ്രാർഥനക്കിടെ രാവിലെ 10.30നും 11നും ഇടയിൽ ആക്രമണം ഉണ്ടായത്. മുദ്രാവാക്യം വിളിച്ചെത്തിയ അക്രമി സംഘം പള്ളിയിലുണ്ടായിരുന്നവരെ മർദിക്കുകയും ഫർണിച്ചറുകളും സംഗീതോപകരണങ്ങളും തകർക്കുകയും ബൈബിളുകളും ക്രിസ്തുവിന്റെ ചിത്രങ്ങളും നശിപ്പിക്കുകയും​ ചെയ്തു.‘ഞങ്ങൾ ഹിന്ദു രാഷ്ട്രം സ്ഥാപിക്കും, ജയ് ശ്രീരാം’ എന്ന് സ്പീക്കറിലൂടെ വിളിച്ചുപറഞ്ഞാണ് സംഘം എത്തിയത്. പ്രാർഥന നിർത്താൻ ആവശ്യപ്പെട്ട സംഘം, രാജ്യം ഇപ്പോൾ മതേതരമല്ലെന്നും നിയമങ്ങൾ മാറിയെന്നും പറഞ്ഞതായി അക്രമത്തിനിരയായവർ ആരോപിച്ചു. അതേസമയം, ചർച്ചിൽ മതപരിവർത്തനത്തിനുള്ള ശ്രമം നടക്കുന്നതായും ഇത് അനുവദിക്കാനാവില്ലെന്നുമാണ് മറുവിഭാഗം പറയുന്നത്.

വൈകീട്ട് ചർച്ച് അധികൃതർ ജി.ടി.ബി എൻക്ലേവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ നൂറോളം വരുന്ന ബജ്റംഗ്ദൾ, വി.എച്ച്.പി, ആർ.എസ്.എസ് പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുമ്പിൽ ഒരുമിച്ച് കൂടുകയും ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ചിലർ പൊലീസ് സ്റ്റേഷനകത്ത് കയറി ജയ് ശ്രീറാം വിളിച്ചതായും പറയുന്നു. വടികളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഇതിന് പിന്നിൽ വിശ്വ ഹിന്ദു പരിഷത്, ബജ്റംഗ്ദൾ പ്രവർത്തകരാണെന്നും ചർച്ച് അധികൃതർ ആരോപിച്ചു.സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ പൊലീസ് സുരക്ഷ കാമറകൾ പരിശോധിച്ചു വരുകയാണ്. ഇരുവിഭാഗത്തിന്റെയും പരാതിയിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇരുട്ട് കൊണ്ട് ഓട്ടയടക്കാന്‍ ശ്രമം,കേരളത്തിനെതിരെ സാമ്പത്തികഉപരോധമെന്ന ധനമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം

Next Post

കോഴിക്കോട് വയോധികൻ മരിച്ച നിലയിൽ, കണ്ടെത്തിയത് ഉപയോഗശൂന്യമായ കുളത്തിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ജോലി സമ്മർദ്ദം; എസ്.ബി.ഐ മാനേജർ ആത്മഹത്യ ചെയ്തു, കീടനാശിനി കുടിച്ചത് ബാങ്കിനുള്ളിൽവെച്ച്

കോഴിക്കോട് വയോധികൻ മരിച്ച നിലയിൽ, കണ്ടെത്തിയത് ഉപയോഗശൂന്യമായ കുളത്തിൽ

അബുദാബിയിലെ ക്രിസ്ത്യന്‍ പള്ളി നിര്‍മ്മാണത്തിന് 10 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി യൂസഫലി

അബുദാബിയിലെ ക്രിസ്ത്യന്‍ പള്ളി നിര്‍മ്മാണത്തിന് 10 ലക്ഷം ദിര്‍ഹം സംഭാവന നല്‍കി യൂസഫലി

മാസപ്പടി വിവാദം; കരിമണൽ കമ്പനിയുമായുള്ള ഇടപാടിന് വീണയുടെ കമ്പനി ഐജിഎസ്ടി അടച്ചതായി രേഖ

മാസപ്പടി വിവാദം; കരിമണൽ കമ്പനിയുമായുള്ള ഇടപാടിന് വീണയുടെ കമ്പനി ഐജിഎസ്ടി അടച്ചതായി രേഖ

വാട്ട്സ്ആപ്പില്‍ ഫയലുകള്‍ അയക്കുമ്പോള്‍ ഇനിയതും സാധ്യമാകും; പുതിയ ഫീച്ചര്‍ ഇങ്ങനെ.!

വാട്ട്സ്ആപ്പില്‍ ഫയലുകള്‍ അയക്കുമ്പോള്‍ ഇനിയതും സാധ്യമാകും; പുതിയ ഫീച്ചര്‍ ഇങ്ങനെ.!

നിയമലംഘനങ്ങള്‍; 2,426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കമ്മ്യൂണിക്കേഷൻസ് അതോറിറ്റി

നിയമലംഘനങ്ങള്‍; 2,426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കമ്മ്യൂണിക്കേഷൻസ് അതോറിറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In