ചെന്നൈ : ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പതിനാറ് അഭയാര്‍ത്ഥികള്‍ കൂടി ഇന്ത്യയിലേക്കെത്തി. ബോട്ടില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന ഇവരെ രാമേശ്വരം ധനുഷ്കോടിക്ക് അടുത്ത് നിന്ന് കോസ്റ്റ് ഗാര്‍ഡാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി വൈകിയാണ് പതിനാറ് പേരടങ്ങുന്ന സംഘമെത്തിയത്. ഇതില്‍ എട്ടുപേര്‍ കുട്ടികളാണ്. ബോട്ടുടമയ്ക്ക് 50,000 രൂപകൈമാറിയാണ് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചതെന്ന് കോസ്റ്റ്ഗാർഡ് പറഞ്ഞു. എല്ലാവരേയും കോസ്റ്റ് ഗാർഡ് മറൈൻ പോലീസിന് കൈമാറി. പിടിയിലായവരെ ഇന്ന് രാമേശ്വരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇത്തരത്തില്‍ എത്തിയ ആറുപേരടങ്ങുന്ന സംഘത്തെ ഇന്നലെ പിടികൂടിയിരുന്നു. കൂടുതല്‍ ആളുകള്‍ ശ്രീലങ്കയില്‍ നിന്ന് എത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ പരിശോധന നടത്തുകയാണ്.