• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ബോളിവുഡില്‍ മിന്നും താരം ; കങ്കണയുടെ പ്രതിഫലവും സ്വത്തുവിവരങ്ങളും

by Web Desk 01 - News Kerala 24
March 23, 2022 : 1:35 pm
in Entertainment, News
Reading Time: 1 min read
0
A A
0
ബോളിവുഡില്‍ മിന്നും താരം ; കങ്കണയുടെ പ്രതിഫലവും സ്വത്തുവിവരങ്ങളും

ദില്ലി : ബോളിവുഡില്‍ മിന്നും പ്രകടനം കൊണ്ടുമാത്രമല്ല വിവാദ പ്രസ്‍താവനകള്‍ കൊണ്ടും എന്നും വാര്‍ത്തകളില്‍ നിറയുന്ന താരം കങ്കണ റണൗട്ടിന്റെ ജന്മദിനമാണ് ഇന്ന്. വിജയകരമായ കരിയര്‍ തുടരുമ്പോള്‍ തന്നെ ചില വിഷയങ്ങളിലെ അഭിപ്രായപ്രകടനങ്ങള്‍ കങ്കണയെ വിവാദത്തിലാക്കിയിട്ടുണ്ട്. കങ്കണയെ രൂക്ഷമായി വിമര്‍ശിക്കുന്നവര്‍ പോലും അവരുടെ പ്രകടനത്തെ അഭിനന്ദിക്കാറുമുണ്ട്. നിലവില്‍ പ്രതിഫലത്തില്‍ അടക്കം മുൻനിരയിലുള്ള നായികമാരില്‍ ഒരാളാണ് കങ്കണ റണൗട്ട്.

ബ്രാൻഡ് എൻഡോഴ്‍സ്‍മെന്റാണ് കങ്കണയുടെ വരുമാനത്തില്‍ അധിക പങ്ക്. 3-3.5 കോടി രൂപയാണ് ഒരു പരസ്യത്തിന് കങ്കണ പ്രതിഫലമായി സ്വീകരിക്കുന്നത്. മൊത്തം ആസ്‍തിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ 37 ശതമാനം വളര്‍ച്ചയുണ്ടായെന്നുമാണ് റിപ്പോര്‍ട്ട്. മുംബൈ, മണാലി എന്നിവിടങ്ങളില്‍ വസ്‍തുവകകളും കങ്കണ സ്വന്തമാക്കിയിട്ടുണ്ട്. മണാലിയില്‍ കങ്കണ റണൗട്ടിന്റെ മന്ദി ഹൗസിന് ഏകദേശം 30 കോടി രൂപയിലധികം വിലമതിക്കും. മുംബൈയില്‍ 2017ല്‍ കങ്കണ 20 കോടിയലധികം മുടക്കിയും മൂന്ന് നില കെട്ടിടം സ്വന്തമാക്കിയിരുന്നു. വെറും 21 വയസ് പ്രായമുള്ളപ്പോഴാണ് ആദ്യ ആഢംബര വാഹനം സ്വന്തമാക്കിയത്. ബിഎംഡബ്യു 7 സീരീസിലെ വാഹനം 2008ല്‍ വാങ്ങിക്കുമ്പോള്‍ 1.35 കോടി മുതല്‍ 2.44 കോടി വരെയായിരുന്നു എക്സ് ഷോറൂം വില. മെഴ്‍സിഡസ് ബെൻസ് അടക്കമുള്ള വാഹനങ്ങള്‍ കങ്കണയ്‍ക്ക് സ്വന്തമായിട്ടുണ്ട്.

കങ്കണ നിലവില്‍ സിനിമ നിര്‍മാതാവായും സജീവമാണ്. മണികര്‍ണിക ഫിലിംസ് എന്നതാണ് കങ്കണയുടെ പ്രൊഡക്ഷൻ കമ്പനി. 48 കോടി രൂപയോളം മുടക്കിയാണ് കങ്കണ തന്റെ ഓഫീസും സ്റ്റുഡിയോയും സജ്ജീകരിച്ചിരിക്കുന്നത്. ടികു വെഡ്‍സ് ഷേരു സിനിമയാണ് കങ്കണയുടെ നിര്‍മാണത്തില്‍ ഇനി വരാനുള്ളത്.ബോളിവുഡില്‍ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന നായികമാരില്‍ ഒരാളുമാണ് കങ്കണ റണൗട്ട്. 15 മുതല്‍ 17 കോടി രൂപ വരെയാണ് ഒരു ചിത്രത്തിന് കങ്കണ വാങ്ങുന്നത് എന്ന് ട്രേഡ് എക്സ്‍പേര്‍ട് അതുല്‍ മോഹൻ പറയുന്നു. ജയലളിതയുടെ ജീവചരിത്ര സിനിമയായ ‘തലൈവി’ക്കായി കങ്കണ ആവശ്യപ്പെട്ടത് 21 – 22 കോടി രൂപയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

നാടക രംഗത്തിലൂടെ അഭിനയം തുടങ്ങിയ കങ്കണയുടെ ആദ്യ ചിത്രം 2006ലെ ‘ഗാംഗ്സ്റ്റര്‍’ ആയിരുന്നു. കങ്കണ ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനയമറിയുന്ന നടി എന്ന് പേരെടുക്കുകയും തുടര്‍ച്ചയായി വിജയങ്ങള്‍ സ്വന്തമാക്കുകയും ചെയ്‍തു. സ്‍ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങള്‍ വിജയിപ്പിക്കുക വഴി ശ്രദ്ധ നേടി. ‘ക്വീൻ’, ‘തനു വെഡ്‍സ് മനു റിട്ടേണ്‍സ്’, ‘മണികര്‍ണിക: ദ ക്വീൻ ഓഫ് ജാൻസി’, ‘പങ്ക’ എന്ന ചിത്രങ്ങളിലൂടെ 2014ലും 2015ലും 2019ലും മികച്ച നടിയായി ദേശീയ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. ‘ഫാഷൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കി. പത്മശ്രീ നല്‍കി രാജ്യം കങ്കണയെ ആദരിച്ചിട്ടുണ്ട്. ‘തേജസ്’ എന്ന ചിത്രമാണ് കങ്കണയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചോറ്റാനിക്കരയില്‍ സംഘര്‍ഷം ; സര്‍വ്വേ കുറ്റികള്‍ കുളത്തിലെറിഞ്ഞു ; വന്‍ പോലീസ് സന്നാഹം

Next Post

സുനാമി വിതച്ച അനാഥത്വം ; വിവാഹത്തിനെത്തി അന്ന് കരുതലായ കരങ്ങൾ…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സുനാമി വിതച്ച അനാഥത്വം ; വിവാഹത്തിനെത്തി അന്ന് കരുതലായ കരങ്ങൾ…

സുനാമി വിതച്ച അനാഥത്വം ; വിവാഹത്തിനെത്തി അന്ന് കരുതലായ കരങ്ങൾ…

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

സില്‍വര്‍ലൈനില്‍ 10 ശതമാനം കമ്മീഷന്‍ ; സ്വപ്‌നം ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന് കെ സുധാകരന്‍

പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് ; ഏകദിന സംയുക്ത പരിശോധന മാറ്റിവെച്ചു

എനിക്ക് തെറ്റ് പറ്റിയതാകാം, മനുഷ്യന് തെറ്റ് പറ്റാമല്ലോ ; ബഫർ സോണിൽ തിരുത്തുമായി മന്ത്രി സജി ചെറിയാൻ

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

ഉന്നത വിദ്യാഭ്യാസ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകും : മുഖ്യമന്ത്രി

സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നതാണ് ലക്ഷ്യം ; സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് വിജയരാഘവന്‍

പ്രതിപക്ഷ സമരം പരിഹാസ്യം ; കെ റെയിലിന്റെ കാര്യത്തിൽ എൽഡിഎഫ് ഒറ്റക്കെട്ടാണെന്നും എ വിജയരാഘവൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021