തിരുവനന്തപുരം : ആളില്ലാത്ത സമയം നോക്കി വീട്ടിൽ കയറി പതിമൂന്നുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ലൂർദ്ദിപുരം കാക്കത്തോട്ടം കോളനിയിൽ വാടയ്ക്ക് താമസിക്കുന്ന പുതിയതുറ സ്വദേശി വിജിൻ ലോറൻസ് (23)നെയാണ് കാഞ്ഞിരംകുളം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 8മണിയോടെയാണ് സംഭവം.
എട്ടാം ക്ലാസുക്കാരിയുടെ മാതാപിതാക്കൾ ഇളയ കുട്ടിയെയും കൊണ്ട് ആശുപത്രിയിൽ പോയ തക്കം നോക്കി വീട്ടിനുള്ളിൽ കടന്നു കൂടിയ പ്രതി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടിയുടെ നിലവിളിക്കേട്ട് നാട്ടു ക്കാർ ഓടിയെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. തുടർന്ന് കാഞ്ഞിരംകുളം എസ് എച്ച് ഒ അജിചന്ദ്രന്റെ നേതൃത്വത്തിൽ എസ് ഐ സജീർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.