കൊല്ലം ആയിരനല്ലൂർ ആർ.പി.എല്‍ എസ്റ്റേറ്റിൽ നിന്നും റബർ വെട്ടി പാൽ കടത്താൻ ശ്രമിച്ച കേസിൽ വാച്ചര്‍ പിടിയിൽ. എസ്റ്റേറ്റിലെ കാവൽക്കാരനായ നാഗേന്ദ്രനേയാണ് ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അനധികൃത റബര്‍ വെട്ട് മനസിലാക്കിയ തൊഴിലാളികളാണ് പൊലീസിനെ വിവരം അറിയിച്ചത്. മോഷണം കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്റ് ചെയ്തു. അതേസമയം നാഗേന്ദ്രന്റെ ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിക്കുന്നതിനിടെ പ്രതി പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു.
ഏരൂര്‍ സ്വദേശിയായ ചന്തുവിനെയാണ് നാഗേന്ദ്രൻ അക്രമിച്ചത്. ഇതിന് മുന്‍പും ഇയാള്‍ റബര്‍ പാല്‍ കടത്താന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന സംശയത്തിലാണ് തോട്ടം തൊഴിലാളികളുള്ളത്. അടുത്തിടെയായി റബര്‍ പാലില്‍ ഉണ്ടായ വലിയ രീതിയിലെ കുറവാണ് തൊഴിലാളികളെ സംശയത്തിലാക്കിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇരവിപേരൂരില്‍ റബര്‍ പാല്‍ ശേഖരിച്ച് വച്ചിരുന്ന വീപ്പകള്‍ അജ്ഞാതര്‍ മോഷ്ടിച്ചിരുന്നു. വീപ്പകളില്‍ ശേഖരിച്ച് വച്ചിരുന്ന പാല്‍ ഒഴുക്കി കളഞ്ഞ ശേഷമായിരുന്നു മോഷണം.