കോഴിക്കോട്: കെ.കെ.ബാലൻ സിപിഐ ജില്ലാ സെക്രട്ടറി. നിലവിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജരുമാണ്. സംസ്ഥാന എക്സിക്യൂട്ടീവിന്റെ നിർദേശം ജില്ലാ കൗൺസിൽ അംഗീകരിച്ചു.
എഐഎസ്എഫിലൂടെയാണു ബാലൻ രാഷ്ട്രീയത്തിലേക്കു കടന്നുവന്നത്. എഐവൈഎഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എകെഎസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, സിപിഐ പേരാമ്പ്ര മണ്ഡലം സെക്രട്ടറി, ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ചിങ്ങപുരം സികെജിഎം ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്നു.