റഷ്യ : റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധിച്ച് ബാള്‍ട്ടിക്ക് രാജ്യങ്ങളായ ലാറ്റ്വിയയും എസ്‌റ്റോണിയയും ലിത്വാനിയയും. മറുപടിയായി ഈ രാജ്യങ്ങള്‍ക്കുള്ള വ്യോമപാത റഷ്യയും നിരോധിച്ചു. നേരത്തെ ബ്രിട്ടനും ജര്‍മനിയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ റഷ്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത നിരോധിച്ചിരുന്നു. സ്‌ളോവേനിയ, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, റൊമാനിയ, ബള്‍ഗേറിയ എന്നിവയാണ് റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധിച്ച മറ്റ് രാജ്യങ്ങള്‍. ഈ രാജ്യങ്ങൾക്കും റഷ്യവ്യോമ പാത നിരോധിച്ചിരുന്നു. യുക്രൈനെതിരായ റഷ്യന്‍ ആക്രമണം വ്യാപിക്കുമ്പോള്‍ ബാള്‍ട്ടിക്ക് രാജ്യങ്ങളായ ലാത്വിയയും എസ്‌റ്റോണിയയും ലിത്വാനിയയും റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധിച്ച് തങ്ങളാലാവുംവിധം യുക്രൈനിന് പിന്നില്‍ അണിനിരന്നു.
നേരത്തെ ബ്രിട്ടനും ജര്‍മനിയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ റഷ്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത നിരോധിച്ചിരുന്നു. സ്‌ളോവേനിയ, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, റൊമാനിയ, ബള്‍ഗേറിയ എന്നിവയാണ് റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധിച്ച മറ്റ് രാജ്യങ്ങള്‍. അതേസമയം ബാള്‍ട്ടിക്ക് രാജ്യങ്ങള്‍ക്ക് അതേനാണയത്തിലുള്ള മറുപടി റഷ്യയും നല്‍കി. ലാത്വിയയ്ക്കും എസ്‌റ്റോണിയയ്ക്കും ലിത്വാനിയയ്ക്കുമുള്ള വ്യോമപാത റഷ്യയും നിരോധിച്ചു. റഷ്യന്‍ ഫെഡറല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിയായ റോസവിയാറ്റി ഈ രാജ്യങ്ങളുടെ വിമാനങ്ങളെ തങ്ങളുടെ വ്യോമപാതയിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ബള്‍ഗേറിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും റോസവിയാറ്റി നേരത്തെ വ്യോമപാത നിരോധിച്ചിരുന്നു.