• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘ബാൻ മി’ ട്രാജഡിയായി, വിയറ്റ്നാം വിഭവം കഴിച്ച് ആശുപത്രിയിലായത് 500 പേർ, ഗുരുതരാവസ്ഥയിൽ 12 പേർ കുട്ടികൾ

by Web Desk 06 - News Kerala 24
May 7, 2024 : 1:29 pm
in News, World
Reading Time: 1 min read
0
A A
0
‘ബാൻ മി’ ട്രാജഡിയായി, വിയറ്റ്നാം വിഭവം കഴിച്ച് ആശുപത്രിയിലായത് 500 പേർ, ഗുരുതരാവസ്ഥയിൽ 12 പേർ കുട്ടികൾ

ഹനോയി: വിയറ്റ്നാമിലെ പ്രമുഖ ഭക്ഷണശാലയിൽ നിന്ന് ബാൻ മി സാൻഡ് വിച്ച് കഴിച്ച 500 ൽ അധികം പേർക്ക് ഭക്ഷ്യവിഷബാധ. തെക്കൻ വിയറ്റ്നാമിലെ പ്രമുഖ ഭക്ഷണശാലയിൽ നിന്നാണ് കേടായ ബാൻ മി നിരവധി ആളുകൾ കഴിച്ചത്. ഗുരുതരാവസ്ഥയിൽ കഴിയുന്നവരിൽ 12 പേർ 6നും ഏഴിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. ദോംഗ് നായി പ്രവിശ്യയിൽ ഏറെ പേരു കേട്ട ഈ ഭക്ഷണശാലയായ ബാംഗ് ബേക്കറിയിൽ നിന്ന് ആയിരങ്ങളാണ് ദിവസേന ആഹാരം കഴിക്കുന്നത്. സംഭവത്തിന് പിന്നാലെ ഭക്ഷണ ശാല അടച്ചുപൂട്ടി.

കൊടുംചൂടിൽ ബാൻ മി അഴുക്കായതാവാമെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്. സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ല ഭക്ഷണ ശാല നടത്തിപ്പെന്ന് വ്യക്തമായിട്ടുണ്ട്. ബാൻ മി സാൻഡ് വിച്ച് വിയറ്റ്നാമിന്റെ തനത് ഭക്ഷണ രീതികളിലൊന്നാണ്. ഫ്രെഞ്ച് രീതിയിലുള്ള ബ്രഡിൽ തണുത്ത ഇറച്ചിയും പച്ചക്കറികളും പാറ്റിയും വച്ചാണ് ബാൻ മി തയ്യാറാക്കുന്നത്. തിങ്കളാഴ്ച ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം 560 ഓളം പേർക്കാണ് ശാരീരികാസ്വസ്ഥ്യം നേരിട്ടത്.

ലോംഗ് ഖാൻ നഗരത്തിലാണ് ബാംഗ് ബേക്കറി സ്ഥിതി ചെയ്യുന്നത്. ചികിത്സ തേടിയവരിൽ 200 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഓരോ ദിവസവും 1100 ഓളം ബാൻ മി സാൻഡ് വിച്ചാണ് ബാംഗ് ബേക്കറിയിൽ നിന്ന് വിറ്റുപോകാറുള്ളത്. വയറിളക്കവും ഛർദ്ദിയും പനിയും വയറുവേദന അടക്കമുള്ള ലക്ഷണങ്ങളുമായി നിരവധി പേരാണ് ചികിത്സ തേടിയെത്തുന്നത് ഭക്ഷ്യ വിഷബാധയുടെ തോത് സൂചിപ്പിക്കുന്നുണ്ട്.

ബാംഗ് ബേക്കറിയിൽ നിന്ന് അധികം ഇറച്ചി വച്ച സാൻഡ് വിച്ചുകൾ വാങ്ങിയവർ ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പ് ഇതിനോടകം ആവശ്യപ്പെട്ടിരിക്കുന്നത്. ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടികളുടെ രക്ത സാംപിളുകളിൽ ഇ കൊളിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യുക’; മല്ലികാർജുൻ ഖാർ​ഗെ

Next Post

വീട്ടിൽ പൂജ, ബുൾഡോസറിന്റെ അകമ്പടി; കനയ്യകുമാർ പത്രിക സമർപ്പിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീട്ടിൽ പൂജ, ബുൾഡോസറിന്റെ അകമ്പടി; കനയ്യകുമാർ പത്രിക സമർപ്പിച്ചു

വീട്ടിൽ പൂജ, ബുൾഡോസറിന്റെ അകമ്പടി; കനയ്യകുമാർ പത്രിക സമർപ്പിച്ചു

‘സർഗ്ഗാത്മകതയെ അഭിനന്ദിക്കുന്നു, അത് താൻ ആസ്വദിച്ചു’; വൈറലായ എഐ വീഡിയോട് പ്രതികരിച്ച് മോദി

'സർഗ്ഗാത്മകതയെ അഭിനന്ദിക്കുന്നു, അത് താൻ ആസ്വദിച്ചു'; വൈറലായ എഐ വീഡിയോട് പ്രതികരിച്ച് മോദി

അയല്‍വാസിക്കെതിരായ മാനനഷ്ടക്കേസ് ; സല്‍മാന്‍ ഖാന്റെ ആവശ്യം തള്ളി കോടതി

സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ; രാജസ്ഥാൻ സ്വദേശി അഞ്ചാം പ്രതി

‘പുതുപ്പള്ളിയിൽ മത്സരം ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കൂ’, എൽഡിഎഫിനോട് സുധാകരൻ; തളളി ഇപി ജയരാജൻ

സുധാകരന്റെ കടുത്ത സമ്മർദം ഫലം കണ്ടു; കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും, ഹൈക്കമാന്‍ഡ് അനുമതി നൽകി

പ്രജ്വൽ രേവണ്ണക്കെതിരായ അശ്ലീല വീഡിയോ കേസിൽ കൂടുതൽ പെൻ ഡ്രൈവുകൾ പിടിച്ചെടുക്കാൻ അന്വേഷണ സംഘം

ഇങ്ങോട്ട് വന്നില്ലെങ്കിൽ അങ്ങോട് പോകും; പ്രജ്വലിനെ തിരഞ്ഞ് കർണാടക പൊലീസ് ജർമനിയിലേക്കെന്ന് റിപ്പോര്‍ട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021