• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജഡ്ജിമാരുടെ പ്രതിച്ഛായ തകർക്കാനുള്ള വിഫലശ്രമം, ഡി വൈ ചന്ദ്രചൂഢിനെതിരായ ആരോപണം തള്ളി ബാർ കൌൺസിൽ ഓഫ് ഇന്ത്യ

by Web Desk 04 - News Kerala 24
October 9, 2022 : 9:37 pm
in India, News
Reading Time: 1 min read
0
A A
0
ജഡ്ജിമാരുടെ പ്രതിച്ഛായ തകർക്കാനുള്ള വിഫലശ്രമം, ഡി വൈ ചന്ദ്രചൂഢിനെതിരായ ആരോപണം തള്ളി ബാർ കൌൺസിൽ ഓഫ് ഇന്ത്യ

ദില്ലി : സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനെതിരായ ആരോപണം തളളി ബാർ കൌൺസിൽ ഓഫ് ഇന്ത്യ രംഗത്ത്. ജസ്റ്റിസ് ചന്ദ്രചൂഢ് തന്റെ മകൻ അഭിഭാഷകനായ കേസിലെ കക്ഷിയെ സഹായിക്കാൻ ഇടപെടൽ നടത്തിയെന്ന ആർ കെ പഠാൻ എന്ന അഭിഭാഷകന്റെ ആരോപണത്തിനെതിരെയാണ് ബാർ കൌൺസിൽ ഓഫ് ഇന്ത്യ പ്രതികരിച്ചത്.

‘ജുഡീഷ്യറിയുടെ പ്രവർത്തനത്തിലും നീതിന്യായ വ്യവസ്ഥയിലും ഇടപെടാനുള്ള ദുരുദ്ദേശ്യപരവുമായ ശ്രമമാണ് ആരോപണം’. ജഡ്ജിമാരുടെ പ്രതിച്ഛായ തകർക്കാനുള്ള വിഫലശ്രമമാണെന്നും ബാർ കൌൺസിൽ പ്രസ്താവനയിൽ പറഞ്ഞു. ജസ്റ്റിസ് ചന്ദ്രചൂഢിനെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ഇത്തരം ആരോപണങ്ങൾ വരുന്നത് കരുതികൂട്ടിയുള്ള ശ്രമമാണെന്നും പ്രസ്താവനയിൽ വിമർശിക്കുന്നുണ്ട്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിൽ രാജ്യത്തിനും ഇന്ത്യൻ അഭിഭാഷകർക്കും പൂർണ വിശ്വാസമുണ്ടെന്നും ബാർ കൌൺസിൽ വ്യക്തമാക്കി.

ചന്ദ്രചൂഢിനെതിരായ വിമർശനങ്ങൾ പൂർണമായും തളളുന്നതാണ് ബാർ കൌൺസിൽ ഓഫ് ഇന്ത്യയുടെ പ്രതികരണം. പിൻഗാമിയുടെ പേര് നിർദേശിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിതിനോട്കേന്ദ്ര നിയമമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. യു.യു ലളിത് വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് നിയമന്ത്രാലയം കത്ത് നല്‍കിയത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിനാകും അടുത്ത ഊഴം. അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് ശുപാർശ ചെയ്ത് കഴിഞ്ഞാൽ, കീഴ്വഴക്കമനുസരിച്ച് ജഡ്ജിമാരുടെ നിയമനങ്ങൾ തീരുമാനിക്കുന്ന ഉന്നത സുപ്രീം കോടതി പാനലായ കൊളീജിയത്തിൻ്റെ യോഗങ്ങൾ ഉണ്ടാകില്ല. ജസ്റ്റിസ് ലളിത് ശുപാർശ ചെയ്താൽ രാജ്യത്തിന്റെ അൻപതാമത്തെ ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡ് അടുത്ത മാസം ഒമ്പതിന് സ്ഥാനമേൽക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയില്‍ വാഹനം മേല്‍പ്പാലത്തില്‍ നിന്ന് വീണ് ഒരു മരണം

Next Post

ബുദ്ധമത പരിപാടിയിൽ പ​ങ്കെടുത്തു വിവാദത്തിലായ ഡൽഹി മന്ത്രി രാജേന്ദ്ര പാൽ ഗൗതം രാജിവെച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബുദ്ധമത പരിപാടിയിൽ പ​ങ്കെടുത്തു വിവാദത്തിലായ ഡൽഹി മന്ത്രി രാജേന്ദ്ര പാൽ ഗൗതം രാജിവെച്ചു

ബുദ്ധമത പരിപാടിയിൽ പ​ങ്കെടുത്തു വിവാദത്തിലായ ഡൽഹി മന്ത്രി രാജേന്ദ്ര പാൽ ഗൗതം രാജിവെച്ചു

സഹോദരിയെയും പേഴ്സനൽ സെക്രട്ടറിയെയും അപമാനിച്ചുവെന്ന്; തേജ് പ്രതാപ് യാദവ് പാർട്ടി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

സഹോദരിയെയും പേഴ്സനൽ സെക്രട്ടറിയെയും അപമാനിച്ചുവെന്ന്; തേജ് പ്രതാപ് യാദവ് പാർട്ടി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

എം ജി റോഡിലെ പാർക്കിങ്ങ് ഏരിയ വാടകയ്ക്ക് നൽകിയത് : ആരോപണങ്ങൾ അടിസ്ഥാനരഹിതം

എം ജി റോഡിലെ പാർക്കിങ്ങ് ഏരിയ വാടകയ്ക്ക് നൽകിയത് : ആരോപണങ്ങൾ അടിസ്ഥാനരഹിതം

രാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ്ജ ഗ്രാമം മൊധേര; പ്രഖ്യാപനം നടത്തി നരേന്ദ്രമോദി

രാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ്ജ ഗ്രാമം മൊധേര; പ്രഖ്യാപനം നടത്തി നരേന്ദ്രമോദി

നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ വൈദ്യുതാഘാതമേറ്റ് അ‍ഞ്ച് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ വൈദ്യുതാഘാതമേറ്റ് അ‍ഞ്ച് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021