• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹൈദരാബാദിൽ പാക് പതാക വീശിയതിന് അറസ്റ്റു ചെയ്തുവെന്ന വാർത്ത പച്ചക്കള്ളം, ഒടുവിൽ പ്രതികരിച്ച് ബഷീർ ചാച്ച

by Web Desk 06 - News Kerala 24
September 30, 2023 : 11:42 am
in India, News, World
Reading Time: 1 min read
0
A A
0
ഹൈദരാബാദിൽ പാക് പതാക വീശിയതിന് അറസ്റ്റു ചെയ്തുവെന്ന വാർത്ത പച്ചക്കള്ളം, ഒടുവിൽ പ്രതികരിച്ച് ബഷീർ ചാച്ച

ഹൈദരാബാദ്: ഏകദിന ലോകകപ്പിനായി ഹൈദരാബാദിലെത്തിയ പാക്കിസ്ഥാന്‍ ടീമിനെ സ്വീകരിക്കുന്നതിനിടെ വിമാനത്താവളത്തില്‍ പാക് പതാക വീശി സ്വീകരിച്ചതിന് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാക് ടീമിന്‍റെ സൂപ്പര്‍ ആരാധകന്‍ മൊഹമ്മദ് ബഷീര്‍ എന്ന ബഷീര്‍ ചാച്ച. തന്നെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും സുരക്ഷാ കാരണങ്ങളാല്‍ പാക് പതാക വീശരുതെന്ന് അധികൃതര്‍ ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും ബഷീര്‍ ചാച്ച സ്പോര്‍ട് സ്റ്റാറിനോട് പറഞ്ഞു. പാക് പതാക വീശിയതിന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബഷീര്‍ ചാച്ചയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെന്ന് ഇന്നലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ പാക് ടീം എത്തിയപ്പോള്‍ പാക് പതാക വീശിയതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി തന്നോട് പതാക വീശരുതെന്നും സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്നും അറിയിച്ചു. പതാക അവര്‍ വാങ്ങിക്കൊണ്ടുപോകുകയും പാക് ടീം വിമാനത്താവളത്തില്‍ നിന്ന് പോയതിന് പിന്നാലെ പതാക തിരികെ തരികയും ചെയ്തുവെന്നും ബഷീര്‍ ചാച്ച പറഞ്ഞു. ഇന്ത്യയില്‍ തനിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചതെന്നും അതില്‍ സന്തോഷമുണ്ടെന്നും ചാച്ച വ്യക്തമാക്കി. ബുധനാഴ്ചയാണ് ലാഹോറില്‍ നിന്ന് ദുബായ് വഴി പാക് ടീം ഹൈദരാബാദിലെത്തിയത്. ഇന്നലെ പാക് ടീം ആദ്യ സന്നാഹ മത്സരം കളിക്കുകയും ചെയ്തു. സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു പാക്കിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലുള്ള സന്നാഹ മത്സരം നടന്നത്.

ദീര്‍ഘകാലമായി പാക് ടീമിന്‍ ആരാധകനായ ബഷീര്‍ ചാച്ച പാക് ടീം പോകുന്ന ഇടങ്ങളിലെല്ലാം കൂടെ സഞ്ചരിക്കാറുണ്ട്. ഇന്ത്യയിലെത്തിയപ്പോള്‍ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും നല്ല സ്വീകരണം നല്‍കിയതിന് ഇന്ത്യന്‍ ആരാധകര്‍ക്കും ഹൈദരാബാദിലെ ആരാധകര്‍ക്കും നന്ദി പറയുന്നുവെന്നും ചാച്ച പറഞ്ഞു.

ലോകകപ്പിന് മുന്നോടിയായി ഇന്നലെ നടന്ന ആദ്യ സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സടിച്ചെങ്കിലും ന്യൂസിലന്‍ഡ് 43.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മൂന്നിന് നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയാണ് പാക്കിസ്ഥാന്‍റെ എതിരാളികള്‍.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആദ്യ വിവാഹത്തിലെ മകനോട് അടുപ്പമെന്ന് സംശയം: രണ്ടാം ഭാര്യയുടെ തലയറുത്തു, വിരലുകള്‍ വെട്ടിമാറ്റി

Next Post

സംസ്ഥാനത്ത് സ്വർണവില താഴേക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വര്‍ണവില ഇന്നും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില താഴേക്ക്

ദിവസവും ഏലയ്ക്കയിട്ട ചായ കൂടിക്കൂ; ഈ രോഗങ്ങളെ തടയാം…

ദിവസവും ഏലയ്ക്കയിട്ട ചായ കൂടിക്കൂ; ഈ രോഗങ്ങളെ തടയാം...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പി.ആർ. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പി.ആർ. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച: അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി

ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച: അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി

ജയിലിൽ കഴിയവെ പരിചയത്തിലായ സഹതടവുകാരന്‍റെ ഭാര്യയെ പീഡിപ്പിച്ചു, മലപ്പുറം സ്വദേശിക്ക് 15 വർഷം കഠിന തടവ്

ജയിലിൽ കഴിയവെ പരിചയത്തിലായ സഹതടവുകാരന്‍റെ ഭാര്യയെ പീഡിപ്പിച്ചു, മലപ്പുറം സ്വദേശിക്ക് 15 വർഷം കഠിന തടവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021