• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭർതൃമാതാവിന്റെ സുഹൃത്തിന്റെ ക്രൂരമർദനം ; മുഖത്ത് ഇടിയേറ്റ യുവതി ഗുരുതരാവസ്ഥയിൽ

by Web Desk 04 - News Kerala 24
March 8, 2022 : 9:57 pm
0
A A
0
ഭർതൃമാതാവിന്റെ സുഹൃത്തിന്റെ ക്രൂരമർദനം ;  മുഖത്ത് ഇടിയേറ്റ യുവതി ഗുരുതരാവസ്ഥയിൽ

കൊച്ചി: തൃശൂർ കൊരട്ടിയിൽ യുവതിക്ക് ഭർതൃമാതാവിന്റെ സുഹൃത്തിന്റെ ക്രൂരമർദനം. മുഖത്ത് ഇടിയേറ്റു ഗുരുതരാവസ്ഥയിലായ പെരുമ്പാവൂർ സ്വദേശിനി എം.എസ്.വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ആറുമാസം മുൻപു വിവാഹം കഴിച്ചു കൊരട്ടിയിലേയ്ക്കു കൊണ്ടുവന്ന യുവതിക്കാണ് ഭർ‍തൃവീട്ടിലെ ദുരനുഭവം. ഭർതൃമാതാവും ഭർത്താവിന്റെ സഹോദരനും മർദിച്ചിരുന്നതായും തന്നെ പട്ടിണിക്കിട്ടെന്നും യുവതി പറയുന്നു.

മൂന്നു കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന ഇയാളുമായുള്ള അമ്മയുടെ അടുപ്പം അതിരു വിടുന്നെന്നു തോന്നിയപ്പോൾ വിലക്കിയതാണ് മർദനത്തിനു കാരണമെന്നാണു യുവതി പറയുന്നത്. നിരാലംബരായ സ്ത്രീകളെയും വിധവകളെയും സഹായിക്കുകയാണ് ഇയാൾ എന്നാണ് അവകാശവാദം. ഇത്തരത്തിൽ വശത്താക്കിയതാണ് തന്റെ അമ്മയെ എന്നു പരുക്കേറ്റ പെൺകുട്ടിയുടെ ഭർത്താവ് കൊരട്ടി പാലപ്പള്ളി മോഴിക്കുളം മുകേഷ് പറയുന്നു.

ഇയാൾ പറയുന്നതു മാത്രമേ അമ്മ കേൾക്കൂ എന്നു വന്നതോടെയാണ് വീട്ടിൽ വരുന്നതിനും അനാവശ്യമായി ഫോൺ വിളിക്കുന്നതിനും വിലക്കേർപ്പെടുത്തിയത്. ഇയാൾ കൊല്ലുമെന്നു ഭീഷണി മുഴക്കിയതോടെ ഇക്കാര്യം ഇയാളുടെ ഭാര്യയെയും മകനെയും അറിയിച്ചു. ഇത് രണ്ടു കുടുംബത്തിന്റെയും പ്രശ്നമാണ്, രമ്യമായി പരിഹരിക്കണം എന്നായിരുന്നു ഇയാളുടെ വീട്ടുകാരുടെ മറുപടി.

ഞായറാഴ്ച രാത്രി വീടിന്റെ തൊട്ടടുത്തുള്ള വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇയാൾ അപ്രതീക്ഷിതമായി കയറി വന്നതും വൈഷ്ണവിയുടെ മുഖത്ത് ഇടിച്ചതും. തടയാൻ ചെന്ന ഭർത്താവിനും മർദനമേറ്റെങ്കിലും പരുക്കില്ല. ഇയാൾ വന്ന കാർ തടഞ്ഞിടുകയും നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു. തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽനിന്ന് അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി മൊഴിയെടുത്തെങ്കിലും ഇയാളെ അറസ്റ്റു ചെയ്തില്ല. ഇയാൾ ഒളിവിലാണെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം നേരിട്ടു സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടുണ്ട്.
വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹമായിട്ടും ക്രൂരമായ മർദനമാണ് വീട്ടിൽ ഭാര്യയ്ക്ക് ഏൽക്കേണ്ടി വന്നത്. വിവാഹ ശേഷം വൈഷ്ണവിക്ക് എട്ടുകിലോ തൂക്കം കുറഞ്ഞെന്നും മുകേഷ് പറഞ്ഞു. സിവിൽ എൻജിനീയറിങ് അവസാന വർഷ വിദ്യാർഥിയാണ് വൈഷ്ണവി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയില്‍ 323 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; രോഗമുക്തരായത് 1168 പേര്‍

Next Post

സാമ്പത്തിക തട്ടിപ്പുകേസിൽ ജാമ്യമില്ലാ വാറണ്ട് ; വ്യാജ വാർത്തയെന്ന് സൊനാക്ഷി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സാമ്പത്തിക തട്ടിപ്പുകേസിൽ ജാമ്യമില്ലാ വാറണ്ട് ; വ്യാജ വാർത്തയെന്ന് സൊനാക്ഷി

സാമ്പത്തിക തട്ടിപ്പുകേസിൽ ജാമ്യമില്ലാ വാറണ്ട് ; വ്യാജ വാർത്തയെന്ന് സൊനാക്ഷി

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തിങ്കളാഴ്ച മുതല്‍ ; വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ; പരിഹരിക്കുന്നതിന് മാർഗരേഖ തയ്യാറാക്കി സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

വധ​ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതിയിൽ ; നിർണായക തെളിവ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

രാജ്യാന്തര വിമാന സർവീസ് 27ന് പുനരാരംഭിക്കും

മസ്‌കറ്റ് മെട്രോ റെയില്‍ ശൃംഖലയുടെ സാധ്യതാപഠനം ഈ മാസം

മസ്‌കറ്റ് മെട്രോ റെയില്‍ ശൃംഖലയുടെ സാധ്യതാപഠനം ഈ മാസം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In