• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, November 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘കരാറുകാരന്റെ ലൈസൻസ് റദ്ദാക്കും വരെ മൃതദേഹം ഏറ്റെടുക്കില്ല’: തേജസ്വിനിയുടെ പിതാവ്

by Web Desk 04 - News Kerala 24
January 11, 2023 : 10:49 am
0
A A
0
‘കരാറുകാരന്റെ ലൈസൻസ് റദ്ദാക്കും വരെ മൃതദേഹം ഏറ്റെടുക്കില്ല’: തേജസ്വിനിയുടെ പിതാവ്

ബെംഗളൂരു∙ തനിക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ബെംഗളൂരുവിൽ മെട്രോ നിർമാണത്തിനിടെ തൂണിന്റെ ഇരുമ്പ് ചട്ടക്കൂട് തകർന്നുവീണു മരിച്ച സ്കൂട്ടർ യാത്രിക തേജസ്വിനിയുടെ ഭർത്താവ് ലോഹിത്. നമ്മ മെട്രോ കെആർപുരം –ബെംഗളൂരു വിമാനത്താവള പാതയുടെ ഭാഗമായ കല്യാൺനഗർ എച്ച്ബിആർ ലേയൗട്ടിൽ ഇന്നലെ രാവിലെ 10.30നാണ് അപകടമുണ്ടായത്. ഹൊറമാവ് സ്വദേശിനി തേജസ്വിനി (28), രണ്ടരവയസ്സുകാരനായ മകൻ വിഹാൻ എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ലോഹിത്, മകൾ വിസ്മിത (രണ്ടര) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ അപകടനില തരണം ചെയ്തു.

അതേസമയം, മെട്രോ തൂണിന്റെ നിർമാണ പ്രവർത്തനങ്ങളും കരാറും റദ്ദാക്കണമെന്നും, റദ്ദാക്കുന്നതുവരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും തേജസ്വിനിയുടെ പിതാവ് മദൻ കുമാർ പറഞ്ഞു. ‘‘കരാറുകാരന്റെ ലൈസൻസ് റദ്ദാക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ല. ഇത്രയും ഉയരമുള്ള തൂണുകൾ നിർമിക്കാൻ ആരാണ് അനുമതി നൽകിയത്?. ഇതിന്റെ ടെൻഡർ റദ്ദാക്കണം. പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം’’– അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രോ തൂൺ നിർമാണത്തിന്റെ ചുമതലയുള്ള കരാറുകാരൻ സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് തേജസ്വിനിയുടെ ഭര്‍തൃപിതാവ്‌ വിജയകുമാർ ആരോപിച്ചു.

ഇന്നലെ രാവിലെ കുട്ടികളെ നഴ്സറിയിലാക്കാൻ ദമ്പതികൾ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം. മെട്രോ തൂൺ സ്ഥാപിക്കാനുള്ള ഇരുമ്പ് കമ്പികൾ ഉപയോഗിച്ച ചട്ടക്കൂട് ഇവരുടെ സ്കൂട്ടറിനു മുകളിലേക്ക് പതിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നൽകുമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്നും ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) പ്രഖ്യാപിച്ചു. അപകടകാരണം കണ്ടെത്താനായി വിശദ പഠനം നടത്താൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനോട് അഭ്യർഥിച്ചതായി ബിഎംആർസി എംഡി അൻജൂം പർവേസ് പറഞ്ഞു. ഒപ്പം വകുപ്പ് തല അന്വേഷണവും ഉണ്ടാകും. കരാറുകാരനും ബന്ധപ്പെട്ട എൻജിനീയർമാർക്കും വിശദീകരണം തേടി നോട്ടിസ് അയച്ചതായും അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ മെട്രോ നിർമാണം 2 ദിവസത്തേക്ക് നിർത്തിവച്ചു. ഗോവിന്ദപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അധികൃതരോട് വിശദീകരണം തേടിയതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന 40 ശതമാനം ശതമാനം കമ്മിഷൻ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണു സംഭവമെന്ന് കർണാടക പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാർ ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് ഇന്നു മുതല്‍ പിഴ; ശ്രദ്ധിക്കാം ഈ നിയമങ്ങൾ

Next Post

സംഭവിക്കുന്നതെന്തും നല്ലതിന്; എന്റെ വലിപ്പം മേളങ്ങളുടെ വലിപ്പം: പെരുവനം കുട്ടൻ മാരാര്‍

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
സംഭവിക്കുന്നതെന്തും നല്ലതിന്; എന്റെ വലിപ്പം മേളങ്ങളുടെ വലിപ്പം: പെരുവനം കുട്ടൻ മാരാര്‍

സംഭവിക്കുന്നതെന്തും നല്ലതിന്; എന്റെ വലിപ്പം മേളങ്ങളുടെ വലിപ്പം: പെരുവനം കുട്ടൻ മാരാര്‍

ഒരുങ്ങാൻ 50 മിനിറ്റ്; ബോംബ് ഭീഷണിയുള്ള റഷ്യൻ വിമാനം കാത്തുരക്ഷിച്ച് വ്യോമസേന

ഒരുങ്ങാൻ 50 മിനിറ്റ്; ബോംബ് ഭീഷണിയുള്ള റഷ്യൻ വിമാനം കാത്തുരക്ഷിച്ച് വ്യോമസേന

ഷെയർ ചാറ്റില്‍ പരിചയപ്പെട്ട യുവതിയെ കാണാനെത്തി, യുവതി ഫോൺ ഓഫ് ചെയ്തു, വഴിതെറ്റി; യുവാവ് പൊലീസ് പിടിയില്‍

ഷെയർ ചാറ്റില്‍ പരിചയപ്പെട്ട യുവതിയെ കാണാനെത്തി, യുവതി ഫോൺ ഓഫ് ചെയ്തു, വഴിതെറ്റി; യുവാവ് പൊലീസ് പിടിയില്‍

വണ്ടന്മേടിന് സമീപം പൂച്ചപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി

വണ്ടന്മേടിന് സമീപം പൂച്ചപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി

ത്രിപുര തെരഞ്ഞെടുപ്പ് നിർണായകം, ബിജെപിയെ തോൽപ്പിക്കുക ലക്ഷ്യം; മതേതര കക്ഷികൾ ഒന്നിക്കണമെന്ന് യെച്ചൂരി

ത്രിപുര തെരഞ്ഞെടുപ്പ് നിർണായകം, ബിജെപിയെ തോൽപ്പിക്കുക ലക്ഷ്യം; മതേതര കക്ഷികൾ ഒന്നിക്കണമെന്ന് യെച്ചൂരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In