• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒരുങ്ങാൻ 50 മിനിറ്റ്; ബോംബ് ഭീഷണിയുള്ള റഷ്യൻ വിമാനം കാത്തുരക്ഷിച്ച് വ്യോമസേന

by Web Desk 04 - News Kerala 24
January 11, 2023 : 11:03 am
in India, News
0
A A
0
ഒരുങ്ങാൻ 50 മിനിറ്റ്; ബോംബ് ഭീഷണിയുള്ള റഷ്യൻ വിമാനം കാത്തുരക്ഷിച്ച് വ്യോമസേന

ജാംനഗർ ∙ മോസ്കോയിൽനിന്നു ഗോവയിലേക്കുള്ള റഷ്യൻ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ സുരക്ഷയൊരുക്കിയത് ഇന്ത്യൻ വ്യോമസേന. തിങ്കളാഴ്ച രാത്രിയിലായിരുന്നു ബോംബ് ഭീഷണി. 236 യാത്രക്കാരും 8 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.

ബോംബ് ഭീഷണിയുണ്ടെന്ന വിവരം കിട്ടിയതിനു പിന്നാലെ തയാറെടുപ്പുകൾക്ക് 50 മിനിറ്റ് സമയം മാത്രമാണു വ്യോമസേനയ്ക്കു ലഭിച്ചതെന്നു വാർത്താഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ‘‘റഷ്യയിലെ അസൂർ എയർ വിമാനത്തിനായിരുന്നു ബോംബ് ഭീഷണി. സുരക്ഷ കണക്കിലെടുത്ത്, സൈനിക വ്യോമതാവളത്തിലെ ഒറ്റപ്പെട്ട സ്ഥലത്തേക്കു വിമാനം മാറ്റുകയായിരുന്നു ആദ്യനടപടി. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാൻ ഗ്രൗണ്ട് സ്റ്റാഫിനും ഗരുഡ് സ്പെഷൽ ഫോഴ്സിനും വ്യോമസേന നിർദേശം നൽകി’’– പ്രതിരോധവൃത്തങ്ങൾ പറഞ്ഞു.

ബോംബ് ഭീഷണിയെപ്പറ്റി ഇന്ത്യൻ അധികൃതരെ അറിയിച്ചിരുന്നെന്നു റഷ്യൻ എംബസി പിന്നീട് പ്രസ്താവനയിൽ അറിയിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയെന്നതായിരുന്നു പ്രഥമദൗത്യം. ഇക്കാര്യം ഉറപ്പിച്ച ശേഷമാണു യാത്രക്കാരെ പുറത്തിറക്കിയത്. ദൗത്യം നയിച്ച എയർ കമ്മോഡർ ആനന്ദ് സോന്ദി, യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു. തൊട്ടുപിന്നാലെ, വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എൻഎസ്ജി ബോംബ് സ്ക്വാഡ് പറന്നെത്തി. വിമാനവും യാത്രക്കാരുടെ ബാഗേജും പരിശോധിച്ചു.

സുരക്ഷാ ഏജൻസികളുടെ പരിശോധനകൾ 9 മണിക്കൂറോളം നീണ്ടു. ഭീഷണി വ്യാജമാണെന്നു തെളിഞ്ഞതിനെ തുടർന്ന് യാത്ര പുനഃരാരംഭിച്ച വിമാനം ചൊവ്വാഴ്ച ഉച്ചയോടെ ഗോവയിലെത്തി. വിമാനം യാത്ര തുടർന്നപ്പോഴും ജാഗ്രതക്കണ്ണുകളോടെ വ്യോമസേന നിരീക്ഷണം തുടർന്നു. സാധാരണ ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള വിമാനത്താവളങ്ങളാണു നടപടി സ്വീകരിക്കുക. ഇത്തവണ വിമാനത്തെ മുംബൈ, ഗോവ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കു മാറ്റാൻ സമയമില്ലെന്നു മനസ്സിലായതോടെയാണ് ജാംനഗറിൽ ഇറക്കാൻ വ്യോമസേന തയാറായത്. അടിയന്തരമായി ലാൻഡ് ചെയ്ത വിമാനത്തിലെ എല്ലാവരും സുരക്ഷിതരാണെന്നു റഷ്യൻ എംബസിയും പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംഭവിക്കുന്നതെന്തും നല്ലതിന്; എന്റെ വലിപ്പം മേളങ്ങളുടെ വലിപ്പം: പെരുവനം കുട്ടൻ മാരാര്‍

Next Post

ഷെയർ ചാറ്റില്‍ പരിചയപ്പെട്ട യുവതിയെ കാണാനെത്തി, യുവതി ഫോൺ ഓഫ് ചെയ്തു, വഴിതെറ്റി; യുവാവ് പൊലീസ് പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഷെയർ ചാറ്റില്‍ പരിചയപ്പെട്ട യുവതിയെ കാണാനെത്തി, യുവതി ഫോൺ ഓഫ് ചെയ്തു, വഴിതെറ്റി; യുവാവ് പൊലീസ് പിടിയില്‍

ഷെയർ ചാറ്റില്‍ പരിചയപ്പെട്ട യുവതിയെ കാണാനെത്തി, യുവതി ഫോൺ ഓഫ് ചെയ്തു, വഴിതെറ്റി; യുവാവ് പൊലീസ് പിടിയില്‍

വണ്ടന്മേടിന് സമീപം പൂച്ചപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി

വണ്ടന്മേടിന് സമീപം പൂച്ചപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി

ത്രിപുര തെരഞ്ഞെടുപ്പ് നിർണായകം, ബിജെപിയെ തോൽപ്പിക്കുക ലക്ഷ്യം; മതേതര കക്ഷികൾ ഒന്നിക്കണമെന്ന് യെച്ചൂരി

ത്രിപുര തെരഞ്ഞെടുപ്പ് നിർണായകം, ബിജെപിയെ തോൽപ്പിക്കുക ലക്ഷ്യം; മതേതര കക്ഷികൾ ഒന്നിക്കണമെന്ന് യെച്ചൂരി

നിയമങ്ങളൊക്കെ ഒരുപാട് മാറിയില്ലെ; സച്ചിനെയും കോലിയെയും താരതമ്യം ചെയ്യാനാവില്ലെന്ന് ഗംഭീര്‍

നിയമങ്ങളൊക്കെ ഒരുപാട് മാറിയില്ലെ; സച്ചിനെയും കോലിയെയും താരതമ്യം ചെയ്യാനാവില്ലെന്ന് ഗംഭീര്‍

‘ചൈനയോട് നോ പറഞ്ഞ് ഇന്ത്യ’; ഇറക്കുമതിയിൽ വമ്പൻ ഇടിവ്

'ചൈനയോട് നോ പറഞ്ഞ് ഇന്ത്യ'; ഇറക്കുമതിയിൽ വമ്പൻ ഇടിവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021