• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പിതാവിനെ കൊലപ്പെടുത്താൻ മകൻ ഒരു കോടിയുടെ ക്വട്ടേഷൻ നൽകി; കൊടുക്രൂരത മകൻ നോക്കി നിന്നു,സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

by Web Desk 04 - News Kerala 24
February 28, 2023 : 7:18 pm
in News
0
A A
0
പിതാവിനെ കൊലപ്പെടുത്താൻ മകൻ ഒരു കോടിയുടെ ക്വട്ടേഷൻ നൽകി; കൊടുക്രൂരത മകൻ നോക്കി നിന്നു,സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

ബംഗളൂരു: ക്വട്ടേഷൻ നൽകി പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകനുൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. മകൻ മണികാന്ത, ആദർശ, ശിവകുമാർ എന്നിവരാണ് അറസ്റ്റിലായത്. പിതാവ് നാരായണ സ്വാമിയെയാണ് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്. ഇതിനായി ഒരു കോടി രൂപയാണ് സംഘത്തിന് വാഗ്ദാനം നൽകിയത്. സ്വത്ത് തർക്കത്തി​െൻറ പേരിലായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

ഫെബ്രുവരി 13 നായിരുന്നു സംഭവം. നാരായണ സ്വാമി ഫ്ളാറ്റിനു പുറത്ത് നിൽക്കുന്ന സമയത്ത് ബൈക്കിലെത്തിയ രണ്ട് പേർ വടിവാളുകൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുന്ന സമയം മകനായ മണികാന്ത കൊലപാതകത്തിന് സാക്ഷിയായി. ശേഷം മാറത്ത ഹള്ളി പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. മക​െൻറ ഭാര്യയായ അർച്ചനക്ക് നാരായാണ സ്വാമി സ്വന്തം ഫ്ളാറ്റ് എഴുതി നൽകാനെടുത്ത തീരുമാനമാണ് കൊലപാതകത്തിൽ കലാശിച്ചത്. അർച്ചന സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് ഫ്ളാറ്റ് അവരുടെ പേരിൽ എഴുതി നൽകാൻ നാരായണ സ്വാമി തീരുമാനമെടുത്തത്. കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മകൻ്റെ പങ്ക് കണ്ടെത്തി. തുടർന്ന് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: നാരായണ സ്വാമിയുടെ പേരിലുള്ള ഫ്ളാറ്റ് മകൻ്റെ ഭാര്യയായ അർച്ചനയുടെ പേരിലേക്ക് എഴുതി നൽകാൻ തീരുമാനിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മണികാന്തയുടെ രണ്ടാം ഭാര്യയാണ് അർച്ചന. ആദ്യ ഭാര്യയെ മണികാന്ത തന്നെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ജയിലിലായിരുന്നു ഇയാൾ 2020 ലാണ് പുറത്തിറങ്ങിയത്. ശേഷം അർച്ചനയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ഒരു മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. ഇരുവർക്കുമിടയിൽ വഴക്കുകൾ ഉണ്ടായി മാത്രമല്ല മണികാന്ത അർച്ചനയെ ഉപദ്രവിക്കാനും തുടങ്ങി. ഇതോടെ പൊലീസിൽ പരാതി നൽകുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും മണികാന്ത ജയിലിലായി. ഭാര്യയുടെ പേരിൽ ഫ്ലാറ്റെഴുതി നൽകുന്നുവെന്ന വിവരമറിഞ്ഞതിനെ തുടർന്ന് ജയിലിൽ വെച്ച് പരിചയപ്പെട്ട ആദർശ, ശിവകുമാർ എന്ന രണ്ടുപേർക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. ഒരു കോടി രൂപക്കാണ് ക്വട്ടേഷൻ ഏർപ്പെടുത്തിയത്. അഡ്വാൻസായി ഒരു ലക്ഷം രൂപ നൽകുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സന്ദർശക വിസയില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു

Next Post

വൈകുന്നേരത്തെ വൈദ്യുതി ഉപയോഗം ക്രമീകരിക്കണമെന്ന്​ കെ.എസ്​.ഇ.ബി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
വൈകുന്നേരത്തെ വൈദ്യുതി ഉപയോഗം ക്രമീകരിക്കണമെന്ന്​ കെ.എസ്​.ഇ.ബി

വൈകുന്നേരത്തെ വൈദ്യുതി ഉപയോഗം ക്രമീകരിക്കണമെന്ന്​ കെ.എസ്​.ഇ.ബി

മൂന്ന് വർഷമായി മാസ്ക് നിർബന്ധം; ഒടുവിൽ ഉത്തരവ് പിൻവലിച്ച് ഹോങ്കോങ്

മൂന്ന് വർഷമായി മാസ്ക് നിർബന്ധം; ഒടുവിൽ ഉത്തരവ് പിൻവലിച്ച് ഹോങ്കോങ്

സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്‌ടർ സ്ഥാനത്ത് നിന്നും ഡോ. സിസ തോമസിനെ നീക്കി

സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്‌ടർ സ്ഥാനത്ത് നിന്നും ഡോ. സിസ തോമസിനെ നീക്കി

ഭക്ഷ്യസംസ്‌‌കരണമേഖലയിൽ കേരളത്തിന്‌ വലിയ സാധ്യത: മന്ത്രി പി രാജീവ്‌

ഭക്ഷ്യസംസ്‌‌കരണമേഖലയിൽ കേരളത്തിന്‌ വലിയ സാധ്യത: മന്ത്രി പി രാജീവ്‌

എട്ട്‌ ആശുപത്രിയുടെ വികസനത്തിന് 605 കോടി: മന്ത്രി വീണാ ജോർജ്‌

എട്ട്‌ ആശുപത്രിയുടെ വികസനത്തിന് 605 കോടി: മന്ത്രി വീണാ ജോർജ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021