• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 29, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

’16വർഷത്തെ സപര്യ, ഒരായിരം കടമ്പകൾ, ഉപേക്ഷിക്കേണ്ട സന്ദർഭങ്ങൾ, പരിഹാസങ്ങൾ, ചിലരുടെ വെല്ലുവിളികൾ’

by Web Desk 06 - News Kerala 24
March 27, 2024 : 12:26 pm
in cinema, Kerala, News
Reading Time: 1 min read
0
A A
0
’16വർഷത്തെ സപര്യ, ഒരായിരം കടമ്പകൾ, ഉപേക്ഷിക്കേണ്ട സന്ദർഭങ്ങൾ, പരിഹാസങ്ങൾ, ചിലരുടെ വെല്ലുവിളികൾ’

മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം നാളെ തിയറ്ററുകളിൽ എത്തും. മലയാളികൾ ഒന്നടങ്കം ഹൃദ്യസ്ഥമാക്കിയ ബെന്യാമിന്റെ ആടുജീവിതം സിനിമയാകുമ്പോൾ, അതെങ്ങനെ ഉണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഏവരും. ഈ അവസരത്തിൽ ബ്ലെസിയെ കുറിച്ച് ബെന്യാമിൻ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. 16 വർഷത്തെ ബ്ലെസിയുടെ സപര്യയാണ് ആടുജീവിതം എന്ന് അദ്ദേഹം പറയുന്നു. “പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പതറാതെ ഒരു സമൂഹത്തെ മുന്നോട്ട് നയിക്കുന്നവനാണ് നായകൻ. ഈ മനുഷ്യന്റെ നിശ്ചയദാർഢ്യം ഇല്ലായിരുന്നുവെങ്കിൽ വഴിയിലെവിടെയെങ്കിലും വീണു പോകാമായിരുന്ന ഒരു സിനിമയാണ് ആടുജീവിതം. പതിനാറ് വർഷം നീണ്ട സപര്യ. അതിനിടയിൽ ഒന്നിന് പുറകെ ഒന്നായി വന്നുകൂടിയ ഒരായിരം കടമ്പകൾ. തളർന്നു പോകേണ്ട നിമിഷങ്ങൾ. ഉപേക്ഷിച്ചു പോകേണ്ട സന്ദർഭങ്ങൾ. ഇതൊന്നും നടക്കാൻ പോകുന്നില്ല എന്ന പരിഹാസങ്ങൾ. എങ്ങനെയും മുടക്കും എന്ന ചിലരുടെ വെല്ലുവിളികൾ. ഒന്നിനെയും അയാൾ കൂസിയില്ല. ഒന്നിനോടും അയാൾ പ്രതികരിച്ചില്ല. എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിട്ടു. നിശ്ശബ്ദനായി മുന്നോട്ട് മാത്രം നടന്നു. ‘നജീബേ, തീക്കാറ്റും വെയിൽ നാളവും നിന്നെ കടന്നു പോകും. നീ അവയ്ക്ക് മുന്നിൽ കീഴടങ്ങരുത്. തളരുകയുമരുത്’ എന്ന വാക്കുകൾ ഹൃദയത്തിൽ വഹിച്ച് അയാൾ മുന്നോട്ട് തന്നെ നടന്നു. ആ നിശ്ചയദാർഢ്യം കണ്ട് പിന്തിരിഞ്ഞു നടക്കാൻ തീരുമാനിച്ചിരുന്നവർ പോലും കൂടെ കൂടി. നാളെ അയാളുടെ സപര്യ പരിപൂർണ്ണതയിൽ എത്തുകയാണ്. ബ്ലെസി പ്രിയപ്പെട്ട സഹോദരാ. നിങ്ങൾ ഈ സമൂഹത്തിനു ഒരു പാഠപ്പുസ്തകമാണ്. എങ്ങനെയാണ് തന്റെ ലക്ഷ്യത്തിലേക്ക് പതറാതെ നടക്കേണ്ടത് എന്ന പാഠപ്പുസ്തകം. നിങ്ങൾക്ക് എന്റെ ഹൃദയത്തിൽ നിന്ന് ഒരു കണ്ണീരുമ്മ. പ്രിയപെട്ടവരേ, എന്താണ് ഈ മനുഷ്യൻ ഇത്ര കാലം നടത്തിയ തീക്ഷ്‌ണ യാത്രയുടെ അന്തിമ ഫലം എന്നറിയാൻ നമുക്ക് തിയേറ്ററിൽ പോയി ആ ചിത്രം കാണാം. അത് മാത്രമാണ് നമുക്ക് തിരിച്ചു കൊടുക്കാവുന്ന സ്നേഹം”, എന്നാണ് ബെന്യാമിൻ കുറിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അശ്ലീല വീഡിയോ കാണിക്കും, പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണി’; വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രിൻസിപ്പൽ പിടിയിൽ

Next Post

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം അംഗീകരിക്കില്ല,ഗതാഗത മന്ത്രിക്കെതിരെ സെക്രട്ടറിയറ്റിനു മുന്നിൽ സിഐടിയു സമരം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം അംഗീകരിക്കില്ല,ഗതാഗത മന്ത്രിക്കെതിരെ സെക്രട്ടറിയറ്റിനു മുന്നിൽ സിഐടിയു സമരം

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം അംഗീകരിക്കില്ല,ഗതാഗത മന്ത്രിക്കെതിരെ സെക്രട്ടറിയറ്റിനു മുന്നിൽ സിഐടിയു സമരം

പാലക്കാട് വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

ഗാര്‍ഹിക പ്രസവം: അനധികൃത ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് കളക്ടര്‍

ദേശവിരുദ്ധ പ്രവർത്തനം ; മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ നിരോധിച്ചു

‘ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജം; സൈന്യത്തെ പിൻവലിച്ച് പൊലീസിന് ക്രമസമാധാന ചുമതല നൽകും’; അമിത് ഷാ

തൃശൂര്‍ കുന്നംകുളത്ത് ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞു

ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിലും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ചെടിച്ചട്ടികളും ഗ്രില്ലുകളും തകര്‍ത്തു

ചൂട് കൂടുന്നു ; വേനല്‍ക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ചൂടേറുന്നു, തെരഞ്ഞെടുപ്പിനിടെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കണ്ടാ; ജാഗ്രതാ നിർദേശവുമായി ഇലക്ഷന്‍ കമ്മീഷന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021