ആലപ്പുഴ : ആലപ്പുഴയില്‍ മാരക മയക്കുമരുന്നു ശേഖരവുമായ് യുവാവ് പിടിയില്‍. എറണാകുളം തമ്മനം മുല്ലേത്ത് ലിജു (44) ആണ് 138 ഗ്രാം എംഡി എം എ യു മായ് പിടിയിലായത്. തൈക്കാട്ടുശ്ശേരി മണപ്പുറം ബസ്സ് സ്റ്റോപ്പിന് സമീപത്ത് നിന്നുമാണ് പൊലീസ് മയക്കുമരുന്ന് കണ്ടെത്തിയത്. ലിജു യാത്ര ചെയ്ത ചേര്‍ത്തല – അരുക്കുറ്റി റൂട്ടിലെ സ്വകാര്യ ബസ്സ് പരിശോധിക്കവെയാണ് മയക്കുമരുന്നുമായി ഇയാള്‍ പിടിയിലായത്. ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. വിവിധ സ്ഥലങ്ങളില്‍ വില്‍പ്പന നടത്താനായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ ഇതു വരെ പിടികൂടിയതില്‍ ഏറ്റവും വലിയ അളവ് മയക്കുമരുന്നാണ് ലിജുവില്‍ നിന്നും പിടികൂടിയത്.
ജനുവരി 19 മുതല്‍ 31 നടത്തിയ പരിശോധനയില്‍ 4 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയിലായിരുന്നു. ഈ കേസ്സില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ സൂചനകളാണ് ഇന്നത്തെ വന്‍ മയക്ക് മരുന്ന് വേട്ടയിലേക്കെത്തിയത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയദേവ് ഐ പി എസ്സിന്റെ നിര്‍ദ്ദേശപ്രകാരം ചേര്‍ത്തല ഡിവൈഎസ്സ് പി ടി ബി വിജയന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാര്‍ഡും നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്സ് പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും എസ്സ് എച്ച് ഒ അജയ് മോഹനന്റെ നേതൃത്വത്തിലുള്ള പുച്ചാക്കല്‍ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
സ്‌പെഷ്യല്‍ സ്‌ക്വാര്‍ഡ് അംഗങ്ങളായ ജാക്‌സണ്‍, ഉല്ലാസ്, സേവ്യര്‍, ജിതിന്‍, അനൂപ്, പ്രവീഷ്, ഗിരീഷ്, എബി തോമസ്സ് ,ശ്യാംകുമാര്‍, അബിന്‍ കുമാര്‍ എന്നിവര്‍ നടത്തിയ ആസൂത്രിത നീക്കമാണ് പ്രതിയെ കുടുക്കിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനായ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.