പട്ന : സ്ത്രീധന സംവിധാനത്തെ എതിർത്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സ്ത്രീധനം നൽകുന്നത് പ്രയോജനമില്ലാത്ത കാര്യമാണ്. സ്ത്രീധനം നൽകി വിവാഹം കഴിച്ചാലേ കുട്ടികൾ ഉണ്ടാകുകയുള്ളോയെന്നും നിതീഷ് കുമാർ. സ്ത്രീധനം നൽകില്ലെന്ന് പറഞ്ഞ് ആവണം പെൺകുട്ടികൾ വിവാഹത്തിന് തയ്യാറാകേണ്ടത്. സ്ത്രീധനത്തിനെതിരെ രാജ്യവ്യാപകമായി ബോധവത്ക്കരണം വേണമെന്നും നിതീഷ് കുമാർ പറഞ്ഞു.