• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എയ്‍ഡഡ് നിയമനം പിഎസ്‍സിക്ക് വിടാനുള്ള നീക്കം ; യോജിപ്പെന്ന് വെള്ളാപ്പള്ളി ; എതിര്‍ത്ത് കെസിബിസിയും എന്‍എസ്എസും

by Web Desk 06 - News Kerala 24
May 25, 2022 : 2:24 pm
in Kerala, News
Reading Time: 1 min read
0
A A
0
എയ്‍ഡഡ് നിയമനം പിഎസ്‍സിക്ക് വിടാനുള്ള നീക്കം ; യോജിപ്പെന്ന് വെള്ളാപ്പള്ളി ; എതിര്‍ത്ത് കെസിബിസിയും എന്‍എസ്എസും

തിരുവനന്തപുരം : എയ്‍ഡഡ് സ്‌കൂൾ നിയമനങ്ങൾ പിഎസ്‍സിക്ക് വിടാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് എൻഎസ്എസും കെസിബിസിയും. നിയമനം സർക്കാർ ഏറ്റെടുക്കുന്നത് അംഗീകരിക്കുമെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുന്നണിയിൽ ആലോചിക്കാതെ പ്രതികരിക്കാൻ ഇല്ലെന്നാണ് കോൺഗ്രസ് നിലപാട്. എല്ലാ ഇടതു സർക്കാരുകളും നടത്തിയിട്ടുള്ള ഭീഷണി അവർത്തിക്കുകയാണ് പിണറായി സർക്കാർ എന്ന് കെസിബിസി കുറ്റപ്പെടുത്തി. ക്രമക്കേട് നടത്തുന്ന മാനേജ്‍മെന്‍റിനെതിരെയാണ് നടപടി വേണ്ടതെന്നും എയ്ഡഡ് നിയമനങ്ങൾ ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തെ എതിർക്കുമെന്നും കെസിബിസി വ്യക്തമാക്കി.

എയ്‍ഡഡ് നിയമനം പിഎസ്‍സിക്ക് വിടാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് എന്‍എസ്എസും വ്യക്തമാക്കി. സിപിഎം നീക്കത്തിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്നും എൻഎസ്എസ് ജനറല്‍ സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നാല്‍ എയ്‍ഡഡ് നിയമനം സർക്കാർ ഏറ്റെടുക്കുന്നതിനോട് പൂർണ്ണ യോജിപ്പെന്ന് എസ്എൻഡിപി യോഗം വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സര്‍ക്കാര്‍ ശമ്പളം നല്‍കുമ്പോള്‍ മാനേജ്മെന്‍റ് നിയമം വേണ്ട. സംവരണം പാലിച്ചുള്ള നിയമനം പിഎസ്‍സി നടത്തട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു. എയ്‍ഡഡ് മേഖലയിൽ സർക്കാരിന്‍റെ ഏകപക്ഷീയ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് വന്‍ പൊളിച്ചെഴുത്തിന് സിപിഎം തയാറെടുക്കുകയാണെന്നും എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്നുമാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ പറഞ്ഞത്. സാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകു. ലക്ഷങ്ങളും കോടികളും കോഴ നല്‍കാന്‍ കെല്‍പ്പുളളവര്‍ക്ക് മാത്രമാണ് നിലവില്‍ നിയമനം. കോഴയായി മാനേജ്മെന്‍റുകള്‍ വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്നും എ കെ ബാലന്‍ ചോദിച്ചു. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്കാര്‍ക്ക് നിയമനമില്ല. പിഎസ്‍സിക്ക് വിട്ടാല്‍ അനാവശ്യ നിയമനങ്ങള്‍ ഒഴിവാക്കാം, സാമ്പത്തിക ബാധ്യതയും കുറയ്ക്കാം. രണ്ടാം പിണറായി സര്‍ക്കാര്‍ ഈ നീക്കത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷയെന്നും ബാലന്‍ പറഞ്ഞു. എംഇഎസും എസ്എന്‍ഡിപിയും ഈ നിര്‍ദേശത്തോടെ യോജിച്ചിട്ടുണ്ട്. മറ്റ് സമുദായങ്ങളും സഹകരിക്കുമെന്നാണ് പ്രതീക്ഷ . ഒരു രണ്ടാം വിമോചന സമരം ഇനി കേരളത്തില്‍ സാധ്യമല്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അങ്ങനെ വിവാഹം കഴിച്ചാലേ കുട്ടികൾ ഉണ്ടാകുകയുള്ളോ ; സ്ത്രീധനത്തെ എതിര്‍ത്ത് ബിഹാര്‍ മുഖ്യമന്ത്രി

Next Post

കാട്ടുപന്നികളെ വെടിവയ്ക്കല്‍ ; അനുമതി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാട്ടുപന്നികളെ വെടിവയ്ക്കല്‍ ; അനുമതി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം

കാട്ടുപന്നികളെ വെടിവയ്ക്കല്‍ ; അനുമതി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

യുവതി ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

പി.സി ജോർജ് ഈരാറ്റുപേട്ടയിലെ വീട്ടിൽ തിരിച്ചെത്തി; സ്വകാര്യ ചടങ്ങുകളിൽ പങ്കെടുത്തു

വിദ്വേഷ പ്രസംഗം; പി.സി.ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കി; പൊലീസിന് അറസ്റ്റ് ചെയ്യാം

നാല്‍പ്പത്തിയെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തി

നാല്‍പ്പത്തിയെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കാർഷികാവശ്യത്തിനുള്ള പട്ടയഭൂമിയിൽ നിർമാണം വേണ്ട ; ഭൂമി തരംമാറ്റുന്നതിൽ സർക്കാരിന് തീരുമാനമെടുക്കാം : ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021