പട്ന : രാജ്യത്ത് ഏറ്റവും വലിയ സ്വർണ നിക്ഷേപമുള്ള ജമുയി ജില്ലയിൽ സ്വർണ പര്യവേക്ഷണം നടത്താൻ ബിഹാർ സർക്കാർ തീരുമാനിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ ഫലം അനുസരിച്ച് രാജ്യത്തെ സ്വർണ നിക്ഷേപത്തിൽ 44% ജമുയി ജില്ലയിലാണ്.
സ്വർണ പര്യവേക്ഷണ ധാരണാപത്രമുണ്ടാക്കുന്നതിനായി ബിഹാർ ഖനി വകുപ്പ് ദേശീയ ധാതു വികസന കോർപറേഷനുമായി (എൻഎംഡിസി) ചർച്ച നടത്തുന്നുണ്ട്. പ്രാഥമിക ഘട്ട പര്യവേക്ഷണം ഒരു മാസം കൊണ്ടു പൂർത്തിയാക്കും. ജമുയി ജില്ലയിലെ സോനോ, കർമാതിയ, ജഝ എന്നിവിടങ്ങളിലാണ് വൻ തോതിൽ സ്വർണ നിക്ഷേപമുള്ളത്.