• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പുകവലിച്ചെന്ന് പറഞ്ഞ് വസ്ത്രമൂരി ബെൽറ്റ് കൊണ്ടടിച്ച് അധ്യാപകർ: വിദ്യാർഥിക്ക് ദാരുണാന്ത്യം

by Web Desk 04 - News Kerala 24
June 26, 2023 : 2:57 pm
in India, News
0
A A
0
പുകവലിച്ചെന്ന് പറഞ്ഞ് വസ്ത്രമൂരി ബെൽറ്റ് കൊണ്ടടിച്ച് അധ്യാപകർ: വിദ്യാർഥിക്ക് ദാരുണാന്ത്യം

പട്ന ∙ പൊതുസ്ഥലത്ത് പുകവലിച്ചെന്ന് ആരോപിച്ച് അധ്യാപകരുടെ ക്രൂരമർദനമേറ്റ പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ ഹരികിഷോർ റായ്– ഉസ്മിള ദേവി ദമ്പതികളുടെ മകൻ ബജ്‌റങി കുമാർ (15) ആണു ദാരുണമായി മരിച്ചത്. അധ്യാപകർ വിദ്യാർഥിയുടെ വസ്ത്രമഴിപ്പിച്ചെന്നും ബെൽറ്റ് കൊണ്ട് നിരവധിതവണ അടിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു.ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. റിപ്പയറിങ് കടയിൽ നന്നാക്കിയ അമ്മയുടെ ഫോൺ വാങ്ങാനെത്തിയതായിരുന്നു ബജ്‌റങി കുമാർ. ഫോണുമായി മടങ്ങുന്നതിനിടെ ഹാർദിയ പാലത്തിനു കീഴിൽ സുഹൃത്തുക്കളുമൊത്ത് വിദ്യാർഥി പുകവലിച്ചെന്നാണ് ആരോപണം. ബജ്‌റങി പഠിക്കുന്ന സ്വകാര്യ റസിഡൻഷ്യൽ സ്കൂളായ ‘മധുബൻ റൈസിങ് സ്റ്റാർ സ്കൂളിന്റെ’ ചെയർമാൻ വിജയ് കുമാർ യാദവ് ഈ സമീപം അതിലൂടെ കടന്നുപോയി.

കുട്ടികൾ പുകവലിക്കുന്നതു ശ്രദ്ധയിൽപ്പെട്ട വിജയ് കുമാർ അവരോടു ദേഷ്യപ്പെട്ടു. ബജ്‌റങി കുമാ‌റിന്റെ ബന്ധുവായ അധ്യാപകനും ചെയർമാന്റെ കൂടെയുണ്ടായിരുന്നു. ഇദ്ദേഹം ഉടനെ വിദ്യാർഥിയുടെ അച്ഛനെ ഫോണിൽ വിളിച്ചു. തുടർന്ന് വിദ്യാർഥിയെ സ്കൂൾ കോംപൗണ്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. അവിടെവച്ച് ഇയാളും മറ്റ് അധ്യാപകരും ചേർന്നു ക്രൂരമായി മർദിച്ചെന്ന് അമ്മയും സഹോദരിയും ആരോപിക്കുന്നു.

കോംപൗണ്ടിൽവച്ച് കുട്ടിയുടെ വസ്ത്രം അഴിപ്പിക്കുകയും ബെൽറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. അടിയേറ്റ് അവശനായ വിദ്യാർഥി ബോധരഹിതനായി കുഴഞ്ഞുവീണു. ഉടനെ അടുത്തുള്ള നഴ്സിങ് ഹോമിലേക്ക് കുട്ടിയെ കൊണ്ടുപോയി. അവിടെനിന്ന് മുസഫർപുരിലെ മറ്റൊരു ആശുപത്രിയിലേക്കു റഫർ ചെയ്തു. ചികിത്സയ്ക്കിടെ വിദ്യാർഥി മരിച്ചു. ബജ്‌റങി കുമാറിന്റെ കഴുത്തിലും കൈകളിലും ആഴത്തിൽ മുറിവുണ്ടെന്നും സ്വകാര്യ ഭാഗങ്ങളിൽനിന്നു ചോരയൊഴുകിയെന്നും ബന്ധുക്കൾ പറഞ്ഞു.

കുട്ടിയെ മർദിച്ചിട്ടില്ലെന്നും പുകവലിച്ച വിവരം വീട്ടുകാർ അറിയുമെന്നു പേടിച്ച് വിഷം കഴിച്ചതാണു മരണകാരണമെന്നും സ്കൂൾ ചെയർമാൻ അവകാശപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ചെയർമാൻ പറഞ്ഞു. 2 മാസം മുൻപാണു ബജ്റങ്ങിക്കു ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചത്. മധ്യവേനലവധിയെ തുടർന്നു വീട്ടിലായിരുന്നു. സ്കൂൾ സീൽ ചെയ്തെന്നും വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്‍മോർട്ടത്തിനായി അയച്ചെന്നും പൊലീസ് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവർത്തന ലാഭം 521.50 കോടി രൂപ; അറ്റാദായം 267 കോടി- സിയാലിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം

Next Post

യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

യുട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ പണം ലഭിക്കുമെന്ന്; ഐ.ടി എൻജിനീയർക്ക് നഷ്ടമായത് 49 ലക്ഷം രൂപ

യുട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ പണം ലഭിക്കുമെന്ന്; ഐ.ടി എൻജിനീയർക്ക് നഷ്ടമായത് 49 ലക്ഷം രൂപ

‘തന്റെ വാദംകൂടി കേൾക്കണം’; പ്രിയ വർഗീസ് സുപ്രീംകോടതിയിൽ തടസ്സഹർജി നൽകി

‘തന്റെ വാദംകൂടി കേൾക്കണം’; പ്രിയ വർഗീസ് സുപ്രീംകോടതിയിൽ തടസ്സഹർജി നൽകി

സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുമെന്ന് വീണ ജോര്‍ജ്

സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുമെന്ന് വീണ ജോര്‍ജ്

‘പ്രധാനമന്ത്രിക്ക് അറിയില്ലായിരുന്നോ?’; വിദേശയാത്രക്ക് പിന്നാലെ രാജ്യത്തെ വിശേഷം തിരക്കിയ മോദിയോട് തൃണമൂൽ കോൺഗ്രസ്

'പ്രധാനമന്ത്രിക്ക് അറിയില്ലായിരുന്നോ?'; വിദേശയാത്രക്ക് പിന്നാലെ രാജ്യത്തെ വിശേഷം തിരക്കിയ മോദിയോട് തൃണമൂൽ കോൺഗ്രസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021