• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വനിതാ പ്രീമിയര്‍ ലീഗില്‍ ഇടമില്ല; വിയോജിപ്പ് അറിയിച്ച് പാകിസ്ഥാന്‍ ക്യാപ്റ്റന്‍

by Web Desk 04 - News Kerala 24
February 14, 2023 : 7:01 pm
in India, News
0
A A
0
വനിതാ പ്രീമിയര്‍ ലീഗില്‍ ഇടമില്ല; വിയോജിപ്പ് അറിയിച്ച് പാകിസ്ഥാന്‍ ക്യാപ്റ്റന്‍

ലാഹോര്‍: വനിതാ പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങൾക്ക് അവസരം ലഭിക്കാത്തത് നിർഭാഗ്യകരമെന്ന് പാകിസ്ഥാൻ മുൻ ക്യാപ്റ്റനും കമന്‍റേറ്ററുമായ ഉറൂജ് മുംതാസ്. പാകിസ്ഥാനിൽ വനിതകൾക്ക് ആഭ്യന്തര ക്രിക്കറ്റിൽ അവസരങ്ങൾ കുറവാണ്. താരങ്ങളുടെ തെരഞ്ഞെടുപ്പ് സുതാരമാകണമായിരുന്നെന്നും ഉറൂജ് പറഞ്ഞു. പാകിസ്ഥാൻ താരങ്ങളെ ഐപിഎല്ലിലെന്ന പോലെ വനിതാ പ്രീമിയർ ലീഗിലും പരിഗണിച്ചിരുന്നില്ല. എന്നാല്‍ അവസരം ലഭിച്ചാൽ എവിടെയും കളിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ വനിതാ ടി20 ക്യാപ്റ്റന്‍ ബിസ്‌മ മറൂഫ് വ്യക്തമാക്കി.

2008ൽ ഐപിഎല്ലിന്‍റെ തുടക്കത്തിൽ പാകിസ്ഥാൻ താരങ്ങളും ഇന്ത്യയിൽ കളിച്ചിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ ഐപിഎല്ലില്‍ പാക് താരങ്ങളെ ഉള്‍പ്പെടുത്തിയിരുന്നില്ല. സമാനമായി പ്രഥമ വനിതാ പ്രീമിയര്‍ ലീഗിലും പാകിസ്ഥാന്‍ താരങ്ങള്‍ക്ക് കളിക്കാന്‍ ബിസിസിഐയുടെ അനുമതിയില്ല. പത്ത് വർഷമായി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പരമ്പരകൾ കളിക്കാറുമില്ല.

മാര്‍ച്ച് നാലിനാണ് വനിതാ ഐപിഎല്‍ അഥവാ വനിതാ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്. മാര്‍ച്ച് 26ന് അവസാനിക്കുന്ന രീതിയിലാണ് ടൂര്‍ണമെന്‍റ് ക്രമീകരിച്ചിട്ടുള്ളത്. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരം നടക്കുക.

വനിതാ ട്വന്‍റി 20 ലോകകപ്പ് അവസാനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വനിതാ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 26നാണ് ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് അവസാനിക്കുക. ഫ്രാഞ്ചൈസി ലേലവും താരലേലലും മീഡിയ റൈറ്റ്‌സ് ലേലം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആകെ 4669.99 കോടിക്കാണ് അഞ്ച് ടീമുകള്‍ ലേലത്തില്‍ വിറ്റുപോയത്. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ദില്ലി, ലഖ്‌നൗ എന്നീ നഗരങ്ങളാണ് അഞ്ച് ടീമുകളെ സ്വന്തമാക്കിയത്. പുരുഷ ഐപിഎല്ലിലെ ടീമുടമകളായ മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമൊപ്പം അദാനി ഗ്രൂപ്പും കാപ്രി ഗ്ലോബലുമാണ് ടീമുകളെ സ്വന്തമാക്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിശ്വനാഥന്റെ മരണത്തിൽ ചുരുളഴിക്കാനാവാത്തവിധം ദുരൂഹതകളെന്ന് സൂചന

Next Post

198 ജീവനക്കാർക്കും 28 ന് മുൻപ് പെൻഷൻ ആനുകൂല്യം നൽകണം,കോടതിയുത്തരവ്; അപ്പീൽ നൽകാൻ കെഎസ്ആർടിസി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
198 ജീവനക്കാർക്കും 28 ന് മുൻപ് പെൻഷൻ ആനുകൂല്യം നൽകണം,കോടതിയുത്തരവ്; അപ്പീൽ നൽകാൻ കെഎസ്ആർടിസി

198 ജീവനക്കാർക്കും 28 ന് മുൻപ് പെൻഷൻ ആനുകൂല്യം നൽകണം,കോടതിയുത്തരവ്; അപ്പീൽ നൽകാൻ കെഎസ്ആർടിസി

പോപുലർ ഫ്രണ്ട് ഹർത്താൽ: തെറ്റായി ജപ്തി ചെയ്ത മൂന്നുപേരുടെ ഭൂമി തിരികെ നൽകി

പോപുലർ ഫ്രണ്ട് ഹർത്താൽ: തെറ്റായി ജപ്തി ചെയ്ത മൂന്നുപേരുടെ ഭൂമി തിരികെ നൽകി

ആഴ്ചയിൽ രണ്ടോ മൂന്നോ മുട്ടകൾ കഴിക്കുന്നത് ഈ രോ​ഗത്തിനുള്ള സാധ്യത കുറയ്ക്കും ; പഠനം

ആഴ്ചയിൽ രണ്ടോ മൂന്നോ മുട്ടകൾ കഴിക്കുന്നത് ഈ രോ​ഗത്തിനുള്ള സാധ്യത കുറയ്ക്കും ; പഠനം

ബിബിസിയിലെ ആദായനികുതി വകുപ്പ്‌ ഇടപെടൽ സംശയകരം: മുഖ്യമന്ത്രി

ബിബിസിയിലെ ആദായനികുതി വകുപ്പ്‌ ഇടപെടൽ സംശയകരം: മുഖ്യമന്ത്രി

‘നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിച്ചു, ആത്മഹത്യ ചെയ്താൽ ഉത്തരവാദി അർജുൻ ആയങ്കി’; ഗുരുതര ആരോപണങ്ങളുമായി ഭാര്യ

'നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിച്ചു, ആത്മഹത്യ ചെയ്താൽ ഉത്തരവാദി അർജുൻ ആയങ്കി'; ഗുരുതര ആരോപണങ്ങളുമായി ഭാര്യ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021