കോഴിക്കോട് : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ബിജെപി. ബഹുജന കണ്‍വന്‍ഷനില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും 1500 പേര്‍ക്കുമെതിരെ കേസെടുത്ത നടപടി പക്ഷപാതപരമാണെന്നും ബിജെപി ആരോപിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് കേസെടുത്തതെങ്കില്‍ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയുടെ പേരില്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും ബിജെപി ചോദിച്ചു. സമൂഹമാധ്യമങ്ങളിലടക്കം പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ത്താനാണ് ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
‘പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരെ ജനകീയ പ്രതിരോധം’ എന്ന പ്രതിഷേധ പരിപാടി മുതലക്കുളത്ത് സംഘടിപ്പിച്ചതിന്റെ പേരിലാണ് കെ.സുരേന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന 1500 പേര്‍ക്കെതിരെ കസബ പോലീസ് കേസെടുത്തത്.