തിരുവനന്തപുരം: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടന മരവിപ്പിച്ചു. ശോഭ സുരേന്ദ്രന് ഇടഞ്ഞതും ആര്‍എസ്എസിന്റെ സമ്മര്‍ദവുമാണ് നടപടിക്ക് പിന്നില്‍. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് സംസ്ഥാന കോര്‍ കമ്മിറ്റി യോഗമെന്നാണ് ബിജെപിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളില്‍ വിശേഷിപ്പിച്ചിരുന്നത്. കേരളത്തിന്റെ പ്രഭാരി മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലെ കോര്‍ കമ്മിറ്റി അംഗങ്ങളായ 12 പേരും പങ്കെടുത്തിരുന്നു.
പുനഃസംഘടനയില്‍ ആര്‍എസ്എസും അതൃപ്തി രേഖപ്പെടുത്തിയെന്നാണ് സൂചന. പുനഃസംഘനയില്‍ കൂടിയാലോചന വേണമെന്ന് ആര്‍എസ്എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിയുടെ സംഘാടനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗമാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. കോര്‍ കമ്മിറ്റിയെ വിപുലീകരിച്ച് കോര്‍ കമ്മിറ്റി പ്ലസ് എന്ന പേരില്‍ സംവിധാനം ഒരുക്കിയെന്നാണ് ബിജെപി നേതൃത്വം വാദിക്കുന്നത്.