• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിവാദ ഡോക്യുമെന്ററി: നിലപാട് കടുപ്പിച്ച് ബിജെപി; പ്രദർശനം തടയുമെന്ന് മുന്നറിയിപ്പ്

by Web Desk 04 - News Kerala 24
January 24, 2023 : 2:29 pm
0
A A
0
വിവാദ ഡോക്യുമെന്ററി: നിലപാട് കടുപ്പിച്ച് ബിജെപി; പ്രദർശനം തടയുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം/കോഴിക്കോട് ∙ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി നേതാക്കൾ ഒന്നടങ്കം രംഗത്തെത്തി. സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമമെന്നു ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കൾ നീക്കത്തെ എതിർക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയും ഡോക്യുമെന്ററിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രിക്കു പരാതി നൽകി. തിരുവനന്തപുരത്ത് പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പൊലീസില്‍ പരാതി നല്‍കി.

ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് ബിജെപി നേതാവ് എം.ടി.രമേശ് മുന്നറിയിപ്പു നൽകി. അതിനിടെ, കോഴിക്കോട് നഗരത്തിൽ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദർശിപ്പിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ കത്തു നൽകി. രാജ്യത്ത് നിരോധിച്ച ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കാൻ നീക്കമെന്നും ഇത് കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

‘‘ഈ ഡോക്യുമെന്ററി ബിബിസി തന്നെ പിൻവലിച്ചിട്ടുള്ളതും പറയുന്ന കാര്യങ്ങൾ സുപ്രീംകോടതി ഉൾപ്പെടെ ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങൾ തള്ളിയതുമാണ്. ഇന്ത്യയിലെ ജനങ്ങളും നീതിന്യായ സംവിധാനങ്ങളും തള്ളിക്കളഞ്ഞ 20 വര്‍ഷം മുൻപത്തെ കഴമ്പില്ലാത്ത ആരോപണങ്ങളാണ് ഡോക്യുമെന്‍ററിയുടെ ഉളളടക്കം. ലോക നേതാവായ നരേന്ദ്ര മോദിയെ അപമാനിക്കുന്നതിനോടൊപ്പം നാട്ടിൽ വർഗീയത ഇളക്കിവിട്ട് കലാപം ഉണ്ടാക്കാനുള്ള പരിശ്രമം കൂടിയാണ് എന്ന് തിരിച്ചറിഞ്ഞ് അടിയന്തര നടപടികൾ കൈക്കൊള്ളം. നിയമവിരുദ്ധമായ പരിപാടി സംസ്ഥാന സര്‍ക്കാരും പൊലീസും തടയണം’ – സജീവന്‍ ആവശ്യപ്പെട്ടു.

ഗുജറാത്ത് കലാപത്തിൽ മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നുമാണു ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ബിബിസി ഡോക്യുമെന്ററിയിൽ പറയുന്നത്. ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോടും യുട്യൂബിനോടും കേന്ദ്രസർക്കാർ നിർദേശിച്ചതായി റിപ്പോർട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത് യുവാവ്; വീസയുമായി ബന്ധപ്പെട്ട തര്‍ക്കം

Next Post

ഭാരത് ജോഡോ യാത്ര വിജയം, മാറ്റമുണ്ടായി; സൈനിക ദൗത്യങ്ങൾക്ക് തെളിവ് വേണ്ടെന്നും രാഹുൽ ഗാന്ധി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഭാരത് ജോഡോ യാത്ര വിജയം, മാറ്റമുണ്ടായി; സൈനിക ദൗത്യങ്ങൾക്ക് തെളിവ് വേണ്ടെന്നും രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്ര വിജയം, മാറ്റമുണ്ടായി; സൈനിക ദൗത്യങ്ങൾക്ക് തെളിവ് വേണ്ടെന്നും രാഹുൽ ഗാന്ധി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പുണ്ടാക്കി: മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പുണ്ടാക്കി: മന്ത്രി വി ശിവൻകുട്ടി

കോഴ വാങ്ങിയത് മൂന്ന്‌ ജഡ്‌ജിമാരുടെ പേരിൽ ; സൈബി ജോസിന്റെ മൊഴി പൊലീസ്‌ നാളെ രേഖപ്പെടുത്തും

കോഴ വാങ്ങിയത് മൂന്ന്‌ ജഡ്‌ജിമാരുടെ പേരിൽ ; സൈബി ജോസിന്റെ മൊഴി പൊലീസ്‌ നാളെ രേഖപ്പെടുത്തും

പാമ്പു കടിയേറ്റ് മരണം: ആശ്രിതർക്ക് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

പാമ്പു കടിയേറ്റ് മരണം: ആശ്രിതർക്ക് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്‌ടര്‍ സ്‌കെയിലില്‍ 5.4

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്‌ടര്‍ സ്‌കെയിലില്‍ 5.4

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In