ലഖ്നൗ> പോക്സോ കേസിൽ യുപിയിലെ ബിജെപി എംഎൽഎയ്ക്ക് 25 വർഷം കഠിന തടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ. ദുദ്ദി എംഎൽഎ രാംദുലാർ ഗോണ്ടിനെയാണ് സോൻഭദ്ര എംപി– എംഎൽഎ കോടതി ശിക്ഷിച്ചത്. എംഎൽഎയെ അയോഗ്യനാക്കും.
ഗ്രാമത്തലവയായിരുന്ന സൂർതൻ ദേവിയുടെ ഭർത്താവായ ഗോണ്ട് ഒരു വർഷത്തിലേറെയായി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് 15 കാരി 2014ൽ സഹോദരനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.