• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അ‍ഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ബിജെപി ചെലവഴിച്ചത് 340 കോടി, ഏറ്റവുമധികം യുപിയിൽ

by Web Desk 06 - News Kerala 24
September 22, 2022 : 1:59 pm
in India, News
Reading Time: 1 min read
0
A A
0
മണിപ്പൂർ : ബിജെപി 26 സീറ്റിൽ ലീഡ് ചെയ്യുന്നു ; മുഖ്യമന്ത്രി ബിരേൻ സിംഗ് ഹിൻഗാംഗിൽ മുന്നിൽ

ദില്ലി : ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഈ വർഷം ആദ്യം ബിജെപി ചെലവഴിച്ചത് 340 കോടിയിലേറെ തുകയെന്ന് കണക്കുകൾ. ഏറ്റവുമധികം തുക ചെലവഴിച്ചത് ഉത്തർപ്രദേശിലാണെന്നും പാർട്ടിയുടെ ഇലക്ഷൻ എക്സ്പെന്റിച്ചർ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കോൺഗ്രസ് ചെയലവഴിച്ചത് 194 കോടി രൂപയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ അവരുടെ എക്സ്പെന്റിച്ചർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരു പാർട്ടികളുടെയും എക്സ്പെന്റിച്ചർ റിപ്പോർട്ട് ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടു.

ഓഗസ്റ്റ് 20 ന് ബിജെപി  തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, 221. 31 കോടി രൂപയാണ് ഉത്തർപ്രദേശിൽ മാത്രം ബിജെപി പ്രചാരണങ്ങൾക്കായി ചെലവഴിച്ചത്. മണിപ്പൂരിൽ 23.51 കോടി രൂപയും ഗോവയിൽ 19.06 കോടിയും പഞ്ചാബിൽ 36.69 കോടി രൂപയും ഉത്തരാഖണ്ഡിൽ 43.67 കോടി രൂപയും ബിജെപി പ്രചാരണങ്ങൾക്കായി ചെലവഴിച്ചു. മാത്രമല്ല, വിർച്വൽ ക്യാംപയിനിനായി 11.97 കോടി രൂപയും ബിജെപി ചെലവഴിച്ചു.

അതേസമയം ജൂലൈ 11 ന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കോൺഗ്രസ് 194.80കോടി രൂപയിൽ 102.65 കോടി രൂപ പൊതു പ്രചാരണങ്ങൾക്കും 90.23 കോടി രൂപ ഓരോ സംസ്ഥാനത്തിലെ സ്ഥാനാർത്ഥികൾക്കായും ചെലവഴിച്ചു. 15.67 കോടി രൂപ സോഷ്യൽ മീഡിയ ക്യാംപയിനുകൾക്കായി ചെലവഴിച്ചതായും വ്യക്തമാക്കുന്നു.

ഈ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും ബിജെപി ജയിച്ചപ്പോൾ പഞ്ചാബിൽ ആംആദ്മി പാർട്ടി ഭരണം നേടി. ഈ വർഷം ജനുവരിയിൽ, സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന തുക തെരഞ്ഞെടുപ്പ് കമ്മീഷൻ വർദ്ധിപ്പിച്ചിരുന്നു. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ ലോക്സഭാ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന തുക 54 ലക്ഷത്തിൽ നിന്ന് 75 ലക്ഷമായും 70 ലക്ഷത്തിൽ നിന്ന് 95 ലക്ഷമായും  നിയമസഭാ സ്ഥാനാർത്ഥികളുടെ തുക 28 ലക്ഷത്തിൽ നിന്ന് 40 ലക്ഷം രൂപയായുമാണ് വർദ്ധിപ്പിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എകെജി സെന്‍റര്‍ കേസ്; നിർണായമായത് ജിതിന്‍റെ ടി ഷർട്ട്, ദൃശ്യങ്ങളില്‍ കണ്ട ടി ഷര്‍ട്ടിട്ട ഫോട്ടോ എഫ്ബിയിലും

Next Post

ഇപി പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു; കോണ്‍ഗ്രസിന്‍റെ പ്രചരണവേലകള്‍ പൊളിഞ്ഞെന്നും എം വി ഗോവിന്ദന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളം മയക്കുമരുന്ന് ഹബ്ബായി മാറുന്നു ; വിദ്യാർത്ഥി യുവജന സംഘടനകളിൽ ഏറിയ പങ്കും കുടിയന്മാർ : എംവി ഗോവിന്ദൻ

ഇപി പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു; കോണ്‍ഗ്രസിന്‍റെ പ്രചരണവേലകള്‍ പൊളിഞ്ഞെന്നും എം വി ഗോവിന്ദന്‍

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ഭാരത്ജോഡ് യാത്രാ വിവരങ്ങൾ ഹാജരാക്കാൻ ഹർജിക്കാരനോട് കോടതി,​ഗതാ​ഗത തടസമെന്ന ഹർജി തിങ്കളാഴ്ച പരി​ഗണിക്കും

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ് വിലയിരുത്തി അമിത്ഷാ; നി‍ർണായകം; മുതിര്‍ന്ന ഉദ്യോഗസ്ഥ‍രുമായി ച‍ര്‍ച്ച

കോഴിക്കോട് മെഡിക്കൽ കോളേജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെ കൂടി പ്രതിചേർത്തു

അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം; ഡിവൈഎഫ്ഐക്കാരുടെ മർ‍ദ്ദനമേറ്റ സുരക്ഷാ ജീവനക്കാർ ഹൈക്കോടതിയിൽ

ജിതിനെ പ്രതിയാക്കിയത് സിപിഎം നിർദേശപ്രകാരമെന്ന് അമ്മ; പൊലീസിനെതിരെ ജിതിന്റെ ഭാര്യ

ജിതിനെ പ്രതിയാക്കിയത് സിപിഎം നിർദേശപ്രകാരമെന്ന് അമ്മ; പൊലീസിനെതിരെ ജിതിന്റെ ഭാര്യ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021