• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിഭാഗീയ ഇതളുകൾ വിതറി ബി.ജെ.പി വിജയ സങ്കല്പ യാത്ര പ്രയാണം

by Web Desk 04 - News Kerala 24
March 17, 2023 : 9:54 pm
in India, News
Reading Time: 1 min read
0
A A
0
വിഭാഗീയ ഇതളുകൾ വിതറി ബി.ജെ.പി വിജയ സങ്കല്പ യാത്ര പ്രയാണം

മംഗളൂ​​രു: മുൻ മുഖ്യമന്ത്രിയും ബി.ജെ.പി കർണാടക മുൻ അധ്യക്ഷനും പാർട്ടി ദേശീയ പാർലിമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യെദിയൂരപ്പ എം.എൽ.എ സഞ്ചരിച്ച കാർ വളഞ്ഞ് സ്വന്തം അണികൾ ഗോബാക്ക് വിളിക്കുക,ഈ കാഴ്ചയിൽ ഊറിച്ചിരിച്ച് പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ സി.ടി.രവി എം.എൽ.എയും അനുയായികളും അർമാദിക്കുക, റാലിയും റോഡ്ഷോയും നിറുത്തി വെച്ച് പ്രവർത്തകരും നേതാക്കളും പിരിഞ്ഞതോടെ വേദിയിൽ പരിപാടികൾ അവതരിപ്പിക്കാൻ വന്ന് പെരുവഴിയിലായ കലാകാരന്മാർ വണ്ടിക്കൂലിക്കും ആഹാരത്തിനും വകയില്ലാതെ കരയേണ്ടി വരിക-സങ്കല്പിക്കാൻ പോലും കഴിയാത്ത സംഭവങ്ങളാണ് കേന്ദ്രവും കർണാടകയും ഭരിക്കുന്ന ബി.ജെ.പി നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സംഘടിപ്പിച്ച വിജയ സങ്കല്പ യാത്രയുടെ പ്രയാണത്തിനിടെ ചിക്കമംഗളൂറു മുഡിഗെരെയിൽ വ്യാഴാഴ്ച സന്ധ്യയിൽ അരങ്ങേറിയത്.

ഈ സംഭവത്തോട് വെള്ളിയാഴ്ച വാർത്ത സമ്മേളനത്തിൽ പ്രതികരിക്കുമ്പോൾ മുഡിഗെരെ എം.എൽ.എ എം.പി.കുമാരസ്വാമി വിതുമ്പുന്നുണ്ടായിരുന്നു.അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മുഡിഗെരെയിൽ സിറ്റിംഗ് എം.എൽ.എയെ സ്ഥാനാർത്ഥിയാക്കരുതെന്ന ആവശ്യവുമായാണ് സി.ടി.രവി അനുയായികൾ യെദിയൂരപ്പയെ തടഞ്ഞത്.

പ്ലക്കാർഡുകൾ ഉയർത്തി വളഞ്ഞ നൂറുകണക്കിന് പ്രവർത്തകർ ബോലോ ഭാരത് മാതാ കീ ജയ് വിളിക്ക് പിറകെ എൺപതുകാരനായ നേതാവിനോട് ഗോ ബാക്ക് പറഞ്ഞു.”ബേഡാ ബേഡാ കുമാര സ്വാമി ബേഡാ ബേഡ”മുദ്രാവാക്യം കൊണ്ട് ശബ്ദമുഖരിതമായ അന്തരീക്ഷം സംഘർഷകലുഷമാവുന്നതിനിടെ റോഡ്ഷോയും റാലിയും നിറുത്തിവെച്ചതായി അറിയിപ്പ് വന്നു.

കർണാടക മന്ത്രി സ്ഥാനത്ത് നിന്ന് സി.ടി.രവിയെ മാറ്റി പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി ഒതുക്കിയപ്പോൾ തന്നെ രാഷ്ട്രീയ നിരീക്ഷകർ മുന്നിൽ കണ്ടതാണ് ഇതെല്ലാം എന്ന് പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് യെദിയൂരപ്പ താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.താൻ പ്രതിനിധാനം ചെയ്യുന്ന ഷിവമോഗ്ഗ ജില്ലയിലെ ശിക്കാരിപുര മണ്ഡലത്തിൽ മകൻ ബി.വൈ.വിജയേന്ദ്രയാവും സ്ഥാനാർത്ഥി എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തതാണ്.പിന്നാലെ വന്നു സി.ടി.രവിയുടെ പ്രതികരണം -“അങ്ങിനെ ഒരു തീരുമാനം പാർട്ടി കൈക്കൊണ്ടിട്ടില്ല”.

ദലിതരെ ഉന്നമിട്ടുള്ള നീക്കങ്ങളാണ് മുഡിഗെരെ സംഭവത്തിന് പിന്നിൽ എന്ന് എം.പി.കുമാര സ്വാമി എം.എൽ.എ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ലക്ഷങ്ങൾ മുടക്കി സംഘടിപ്പിച്ച റാലിയും റോഡ് ഷോയും നിറുത്തി വെക്കേണ്ടിവന്നതും യെദിയൂരപ്പയുടെ ദുരനുഭവവും പരാമർശിക്കുന്നതിനിടെ അദ്ദേഹം വിങ്ങിപ്പൊട്ടി.സാമുദായിക വിഭാഗീയത വിതച്ചാണ് മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെ.എസ്.ഈശ്വരപ്പ വിജയ സങ്കല്പ യാത്ര മംഗളൂരുവിൽ നിന്ന് കൊണ്ടുപോയത്. മുസ്‌ലിം ആരാധനാലയങ്ങളിൽ നിന്നുള്ള ബാങ്ക് വിളിയോടുള്ള അധിക്ഷേപം ഉടുപ്പി ജില്ലയിൽ അദ്ദേഹം ന്യായീകരിക്കുകയായിരുന്നു.യാത്ര ചിക്കമംഗളൂരുവിൽ കടന്നപ്പോൾ ആഭ്യന്തര വിഭാഗീയത മറനീക്കി തമ്മിൽ തല്ലായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ടു; ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

Next Post

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ; മൂന്ന് വർഷത്തിനിടെ ദേശീയ വനിത കമീഷന് ലഭിക്കുന്ന പരാതികളിൽ വർധനവെന്ന് കേന്ദ്ര സർക്കാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ; മൂന്ന് വർഷത്തിനിടെ ദേശീയ വനിത കമീഷന് ലഭിക്കുന്ന പരാതികളിൽ വർധനവെന്ന് കേന്ദ്ര സർക്കാർ

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ; മൂന്ന് വർഷത്തിനിടെ ദേശീയ വനിത കമീഷന് ലഭിക്കുന്ന പരാതികളിൽ വർധനവെന്ന് കേന്ദ്ര സർക്കാർ

കർദിനാൾ ആലഞ്ചേരി രാജി​വെച്ച് വിചാരണ നേരിടണം -അൽമായ മുന്നേറ്റം

കർദിനാൾ ആലഞ്ചേരി രാജി​വെച്ച് വിചാരണ നേരിടണം -അൽമായ മുന്നേറ്റം

നികുതി ലഭിച്ചുകൊണ്ട് നിക്ഷേപിക്കാം; മികച്ച സ്ഥിര നിക്ഷേപ പദ്ധതികൾ ഇതാ

നികുതി ലഭിച്ചുകൊണ്ട് നിക്ഷേപിക്കാം; മികച്ച സ്ഥിര നിക്ഷേപ പദ്ധതികൾ ഇതാ

മകൻ സ്കൂളിലേക്ക് കൊണ്ടുപോയ ഭക്ഷണം താഴെ പോയി; ശേഷം ക്ലാസ്‍മുറിയില്‍ സംഭവിച്ചത് – ഒരമ്മയുടെ കുറിപ്പ്

മകൻ സ്കൂളിലേക്ക് കൊണ്ടുപോയ ഭക്ഷണം താഴെ പോയി; ശേഷം ക്ലാസ്‍മുറിയില്‍ സംഭവിച്ചത് - ഒരമ്മയുടെ കുറിപ്പ്

ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ കഴിക്കല്ലേ…

ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ കഴിക്കല്ലേ...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021