തിരുവനന്തപുരം : സില്‍വര്‍ലൈനിനെതിരെ സമരം കടുപ്പിക്കുമെന്ന് ബിജെപി. പാര്‍ട്ടി ഇടപെടല്‍ കൊണ്ടാണ് ഇതുവരെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മേയ് 20ന് സെക്രട്ടേറിയറ്റ് സ്തംഭിപ്പിച്ച് സമരം നടത്തും. സിൽവർലൈൻ പദ്ധതി കേരളത്തെ തകർക്കും, ആജീവനാന്തം കടക്കെണിയിലാക്കും. സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കും. പരിസ്ഥിതിയെ വിനാശകരമായി തകർക്കും. ദുരഭിമാനം വെടിഞ്ഞ് പദ്ധതിയിൽനിന്ന് സർക്കാർ പിൻമാറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.