കഴക്കൂട്ടം: കെഎസ്എഫ്ഇ വനിതാ ജീവനക്കാരിക്ക് ഫെയ്സ്ബുക്ക് മെസ്സഞ്ചറിലൂടെ അശ്ലീല സന്ദേശമയച്ച യുവമോർച്ച കഴക്കൂട്ടം മണ്ഡലം വൈസ് പ്രസിഡന്റും, ജില്ലാ കമ്മിറ്റി അംഗമായിരുന്ന ബിജെപി നേതാവ് അറസ്റ്റിൽ. കുളത്തൂർ മുക്കോലയ്ക്കൽ സ്വദേശി കണ്ണനെന്ന ബിജു (45) വിനെയാണ് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മാർച്ച് 15 മുതൽ യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച ശല്യപ്പെടുത്തുക യായിരുന്നു. ബിജുവിന്റെ മൊബൈൽ പരിശോധിച്ചപ്പോൾ മറ്റ് നിരവധി സ്ത്രീകൾക്ക് ഇതുപോലുള്ള സന്ദേശങ്ങൾ അയച്ചതായി തുമ്പ പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു.