തിരുവനന്തപുരം : ഇന്ന് അര്‍ധരാത്രി മുതല്‍ സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റി വച്ചുവെങ്കിലും ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്കിന് നിലവില്‍ മാറ്റമില്ല. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനികുതി കുറയ്ക്കണമെന്നാവശ്യം പരിഗണിച്ചില്ലെന്നും അതുകൊണ്ട് സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് ബിഎംഎസ് അറിയിച്ചത്. നാളെ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ബിഎംഎസ് പണിമുടക്ക്. ഇന്ധന വില വര്‍ധന, സ്പെയര്‍ പാര്‍ട്ട്സുകളുടെ വില, അറ്റകുറ്റ പണികളുടെ നിരക്ക് എന്നിവയെല്ലാം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓട്ടോ, ടാക്സി നിരക്കും കൂട്ടണമെന്നാണ് ബിഎംഎസ് സംഘടനകളുടെ ആവശ്യം.
ഇന്ധനവില വര്‍ധനയുടേയും അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്നതിന്റെയും സാഹചര്യത്തില്‍ ഓട്ടോ തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ ടാക്സി നിരക്ക് പുതുക്കുക,പഴയ വാഹനങ്ങളില്‍ ജി പി എസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇഓട്ടോ റിക്ഷയ്ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമര സമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. ഓട്ടോടാക്സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചര്‍ച്ചയെ തുടര്‍ന്ന് പണിമുടക്ക് പിന്‍വലികകാന്‍ സംഘടന തീരുമാനിക്കുകയായിരുന്നു. യൂണിയനുകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്.